പഞ്ചാബി ഗായകന്‍ സിദ്ദു മൂസാവാല അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു; ആക്രമണം ആപ്പ് സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ

പഞ്ചാബി ഗായകന്‍ സിദ്ദു മൂസാവാല അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു; ആക്രമണം ആപ്പ് സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ

ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസാവാല അജ്ഞാതരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടു. മാന്‍സ് ജില്ലയിലെ ജവാഹര്‍കില്‍ വച്ച് സുഹൃത്തുക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. സിദ്ദു മൂസാവാലെയ്‌ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കും വെടിവയ്പില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഗായകന് നേരെ അക്രമികള്‍ 30 റൗണ്ട് വെടിവച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ സിദ്ദുവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസമാണ് സിദ്ദു മൂസാവാലെയുടെ ഇസഡ് കാറ്റഗറി സുരക്ഷ ആപ്പ് സര്‍ക്കാര്‍ പിന്‍വലിച്ചത്. എം.എല്‍.എമാര്‍, മതനേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 420 പേരുടെ സുരക്ഷയാണ് പിന്‍വലിച്ചത്.

സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയുണ്ടായ ദുരന്തം ആപ്പ് സര്‍ക്കാരിന് തിരിച്ചടിയായേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.