അഹമ്മദാബാദ്: കലാശപ്പോരാട്ടത്തിന്റെ ആവേശം ഒത്തുചേരാത്ത മല്‍സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴു വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സിന് ഐപിഎല്‍ കിരീടം. കന്നി സീസണില്‍ തന്നെ കിരീടം നേടാന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും സംഘത്തിനുമായി. രാജസ്ഥാന് മുന്നോട്ടു വച്ച 131 റണ്‍സിന്റെ വിജയലക്ഷ്യം 11 പന്ത് ബാക്കിനില്‍ക്കേ ഗുജറാത്ത് മറികടന്നു.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (45 നോട്ടൗട്ട്), ഹര്‍ദിക് പാണ്ഡ്യ (34), ഡേവിഡ് മില്ലര്‍ (32) എന്നിവര്‍ ബാറ്റിംഗ് മികവാണ് അനായാസ ജയത്തിലേക്ക് ഗുജറാത്തിനെ നയിച്ചത്. ലീഗില്‍ ഉടനീളം തകര്‍ത്തു കളിച്ച ഗുജറാത്ത് കേവലം ഒരൊറ്റ മല്‍സരം മാത്രമാണ് ഈ സീസണില്‍ തോറ്റത്.
ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് തൊട്ടതെല്ലാം പിഴയ്ക്കുന്നതാണ് നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ കണ്ടത്. 35 പന്തില്‍ 39 റണ്‍സെടുത്ത് ടോപ് സ്കോറര്‍ ആയെങ്കിലും ജോസ് ബട്ലര്ക്ക് പതിവു ഫോമിലെത്താന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ സഞ്ജു വി സാംസണ് (14) തീര്‍ത്തും നിറംമങ്ങുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.