ഒമാൻ: അന്ത്യോക്യയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പാർത്രിയാക്കീസ് യോഹന്നാൻ പത്താമനു ഒമാൻ ഉപപ്രധാന മന്ത്രി ഹിസ് ഹൈനസ് ഫഹദ് ബിൻ മഹ്‌മൂദ് സ്വീകരണം നൽകി ആദരിച്ചു. എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തുന്നതാണ് യഥാർത്ഥ ഇസ്ലാമിക പാരമ്പര്യമെന്നു അദ്ദേഹം തൻറെ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നതാണ് ഒമാന്റെ പാരമ്പര്യമെന്നു ഉപപ്രധാന മന്ത്രി കൂട്ടിച്ചേർത്തു. ലോക കൃസ്ത്യൻ കൗൺസിലിന്റെ അധ്യക്ഷൻമാരിൽ ഒരാളായ പാർത്രിയാർക്കീസ് ജോൺ പത്താമൻ ഒരു തികഞ്ഞ വാഗ്മിയും എഴുത്തുകാരനുമാണ് .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.