ന്യൂഡൽഹി: പേപ്പര്‍, പേപ്പര്‍ ബോര്‍ഡ് ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഇന്ത്യ. 2021 2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം കയറ്റുമതി 80 ശതമാണ് ഉയര്‍ന്നത്. ഇതോടെ വരുമാനം 13,963 കോടി രൂപയായി.
പേപ്പര്‍ ബോര്‍ഡ്, കോട്ടഡ് പേപ്പര്‍ എന്നിവയില്‍ 100 ശതമാനം കയറ്റുമതി വര്‍ധനവാണ് ഉണ്ടായത്. എഴുതുന്നതിനുള്ള പേപ്പര്‍ കയറ്റുമതിയില്‍ 98 ശതമാനവും ടിഷ്യു പേപ്പര്‍ കയറ്റുമതിയില്‍ 75 ശതമാനവും ക്രാഫ്റ്റ് പേപ്പര്‍ കയറ്റുമതി 37 ശതമാനവും വര്‍ധനവാണ് ഉണ്ടായത്. പേപ്പര്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ കഴിഞ്ഞ 5 വര്‍ഷമായി ഗണ്യമായ വര്‍ധനവ് ഉണ്ടായതായി ഇന്ത്യ പേപ്പര്‍ മാനുഫാക്ക് ചെറേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പേപ്പര്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് യുഎഇ, ചൈന, സൗദി അറേബ്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ്. 2016 -17 സാമ്പത്തിക വര്‍ഷത്തില്‍ 0.66 ദശലക്ഷം ടണ്ണായിരുന്ന മൊത്തം കയറ്റുമതി.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 2.85 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ഇന്ത്യയിലെ പേപ്പര്‍ നിര്‍മാണ കമ്പനികള്‍ ഉല്‍പാദന ശേഷി വര്‍ധിപ്പിച്ചതും സാങ്കേതിക നവീകരണം നടത്തിയതും ഉത്പന്നങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കാരണമായി. ഇതിലൂടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.