അടൂര്‍: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറില്ലാതെ ഓടിയത് 18 കിലോമീറ്റര്‍. കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ വെച്ച് യാത്രക്കാരില്‍ ഒരാള്‍ ബെല്ലടിച്ചതോടെയാണ് ബസ് കണ്ടക്ടറില്ലാതെ കിലോമീറ്ററുകളോളം ഓടിയത്.
ഇന്നലെ രാാവിലെ തിരുവനന്തപുരത്തു നിന്ന് മൂലമറ്റത്തിനുപോയ കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. കണ്ടക്ടര്‍ കൊട്ടാരക്കര സ്റ്റാന്‍ഡില്‍ ശൗചാലയത്തില്‍ കയറിയ സമയത്താണ് ഡ്രൈവര്‍ ഇത് അറിയാതെ യാത്രക്കാരില്‍ ആരുടേയോ ഡബിള്‍ ബെല്ലടി കേട്ട് ബസ് എടുത്തത്.
കണ്ടക്ടര്‍ തിരികെവന്നപ്പോഴാണ് ബസ് വിട്ടുപോയത് അറിയുന്നത്. പിന്നാലെ കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് വിവരം അടൂര്‍ ഡിപ്പോയില്‍ അറിയിച്ചു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കണ്ടക്ടര്‍ മറ്റൊരു ബസില്‍ അടൂരിലെത്തി. ഇതിന് ശേഷമാണ് മൂലമറ്റത്തേക്ക് ബസ് പുറപ്പെട്ടത്. അടൂരേക്ക് കണ്ടക്ടര്‍ എത്തുന്നത് വരെ യാത്രക്കാര്‍ ക്ഷമയോടെ ബസില്‍ കാത്തിരുന്നു. കെഎസ്ആര്‍ടിസി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.