യുഎഇ ഇസ്രായേല്‍ സ്വതന്ത്രവ്യാപാര സഹകരണ കരാറുകളില്‍ ഇന്ന് ഒപ്പുവയ്ക്കും

യുഎഇ ഇസ്രായേല്‍ സ്വതന്ത്രവ്യാപാര സഹകരണ കരാറുകളില്‍ ഇന്ന് ഒപ്പുവയ്ക്കും

യുഎഇ: യുഎഇ ഇസ്രായേല്‍ സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പുവയ്ക്കും. ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്രസാമ്പത്തിക സഹകരണ കരാറിലും ഇന്ന് ദുബായില്‍ ഒപ്പുവയ്ക്കും. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരബന്ധം ശക്തമാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. 

ഭക്ഷ്യവസ്തുക്കള്‍, കൃഷി, സൗന്ദര്യവർദ്ധക വസ്തുക്കള്‍, മരുന്ന് എന്നിവ ഉള്‍പ്പടെ 96 ശതമാനം ഉല്‍പന്നങ്ങള്‍ക്കും കസ്റ്റംസ് തീരുവ ഒഴിവാകുമെന്നുളളതാണ് കരാർ നിലവില്‍ വരുമ്പോഴുളള പ്രധാന നേട്ടം. 

ഫെബ്രുവരിയില്‍ ഇന്ത്യയുമായി സമാനമായ സാമ്പത്തിക കരാർ യുഎഇ ഒപ്പുവച്ചിരുന്നു. 2020 ലാണ് ഇസ്രായേലുമായുളള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച് അബ്രഹാം അക്കോർഡില്‍ യുഎഇ ഒപ്പുവച്ചത്.
ആദ്യമായാണ് ഒരു അറബ് രാജ്യം ഇസ്രായേലുമായി സ്വതന്ത്ര വ്യാപാരകരാറില്‍ ഒപ്പുവയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.