ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ബ്രിജേഷ് കലപ്പയും കോണ്‍ഗ്രസ് വിട്ടു; ആംആദ്മിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ബ്രിജേഷ് കലപ്പയും കോണ്‍ഗ്രസ് വിട്ടു; ആംആദ്മിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

ബെംഗളുരു: കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇന്ന് പാര്‍ട്ടി വിട്ടത് ദേശീയ ചാനലുകളില്‍ കോണ്‍ഗ്രസിന്റെ ശബ്ദമായിരുന്ന ബ്രിജേഷ് കലപ്പയാണ്. കര്‍ണാടകയില്‍ നിന്നുള്ള പ്രമുഖ നേതാവാണ് കലപ്പ. അദ്ദേഹം ആം ആദ്്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം.

സുപ്രീംകോടതി അഭിഭാഷകനായ ബ്രിജേഷ് 1997 ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. പാനല്‍ ഡിബേറ്റുകളിലും ചാനല്‍ ചര്‍ച്ചകളിലുമടക്കം കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായിരുന്നു ബ്രിജേഷ്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നാണ് ബ്രിജേഷ് സൂചിപ്പിക്കുന്നത്. ഏറെ വൈകാരികമായാണ് സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്ത് പാര്‍ട്ടി വിടുന്ന തീരുമാനം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് വിടുന്ന പല നേതാക്കളും ബിജെപിയില്‍ ചേരുമ്പോള്‍ കപില്‍ സിബലടക്കമുള്ള നേതാക്കളുടെ വഴിയെയാണ് കലപ്പയും. സിബലിന് പിന്നാലെ ജി 23 വിമത കൂട്ടായ്മയിലെ പല നേതാക്കളും കോണ്‍ഗ്രസ് വിടാനുള്ള ഒരുക്കത്തിലാണ്.

ആനന്ദ് ശര്‍മ ബിജെപി അധ്യക്ഷനുമായി ഉടന്‍ കൂടിക്കാഴ്ച്ച നടത്തുമെന്നും വിവരമുണ്ട്. ഗുജറാത്തിലും കര്‍ണാടകയിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് ഹൈക്കമാന്‍ഡിനെ ആശങ്കപ്പെടുത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.