കൊല്‍ക്കത്ത: ബിജെപിയുടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമാകുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മായം കലര്‍ന്ന സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ച അവര്‍, നോട്ട് അസാധുവാക്കല്‍ പോലുള്ള തീരുമാനങ്ങളിലൂടെ കേന്ദ്രം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തെറ്റായ രിതിയില്‍ കൈകാര്യം ചെയ്യുന്നുവെന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും ആരോപിച്ചു.
വ്യാജ വാഗ്ദാനങ്ങളോടെയാണ് മോഡി സര്‍ക്കാര്‍ ഭരണം ആരംഭിച്ചത്. എട്ട് വര്‍ഷത്തിന് ശേഷം പരാജയപ്പെട്ട പരീക്ഷണങ്ങളില്‍ അത് കലാശിച്ചു. ഇതോടെ സാധാരണക്കാരുടെ ജീവിതം തകര്‍ന്നു. കേന്ദ്രത്തിലെ ജനവിരുദ്ധ സര്‍ക്കാരില്‍ രാജ്യത്തെ പൗരന്മാര്‍ മടുത്തു.
ബിജെപി അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതകളൊന്നുമില്ലെന്നും മമത പറഞ്ഞു.പുരുലിയ ജില്ലയിലെ തൃണമൂല്‍ പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
അഴിമതിക്കാരായ ബിജെപി മന്ത്രിമാരെ സിബിഐയും ഇഡിയും ആദ്യം അറസ്റ്റ് ചെയ്യണം. പുരുലിയയിലെ മണ്ണും ബംഗാളിലെ മണ്ണും തനിക്ക് പോരാടാനുള്ള കരുത്ത് നല്‍കിയെന്നും താന്‍ ആരെയും ഭയപ്പെടുന്നില്ലെന്നും മമത തന്റെ ട്വീറ്റിലും വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.