ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശിച്ച് കിംഗ് ഖാന്‍

ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശിച്ച് കിംഗ് ഖാന്‍

ദുബായ്: ബോളിവുഡ്  സൂപ്പർതാരം ഷാരൂഖ് ഖാന്‍ ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശിച്ചു. 2106 മുതല്‍ ദുബായുടെ ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ്. യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ച ആദ്യ ഇന്ത്യന്‍ താരങ്ങളിലൊരാളുകൂടിയാണ് അദ്ദേഹം. ഭാവി സൃഷ്ടിക്കാം ഷാരൂഖാനൊപ്പം എന്ന പരസ്യക്യാംപെയിനിന്‍റെ ഭാഗമായാണ് അദ്ദേഹം മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശിച്ചത്.


ദുബായ് നഗരം അനുഭവിച്ചറിയാന്‍, അതിമനോഹരമായ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശിക്കാന്‍, ലോകത്തെ ക്ഷണിക്കുകയാണ് ഷാരൂഖ് ഖാന്‍. മ്യൂസിയത്തിനുളളിലെ കാഴ്ചകളെല്ലാം വീഡിയോയില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.