തൃക്കാക്കര വിജയം ഒഐസിസി ഒമാന് ഇത് ആഘോഷത്തിന്റെ നാളുകൾ

തൃക്കാക്കര വിജയം ഒഐസിസി ഒമാന് ഇത് ആഘോഷത്തിന്റെ നാളുകൾ

മസ്ക്കറ്റ് : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ വിജയം ഒഐസിസി ഒമാൻ സമുചിതം ആഘോഷിച്ചു. കേക്ക് മുറിച്ചും, സ്വദേശികൾക്കും വിദേശികൾക്കും പായസവും ലഡ്ഡുവും വിതരണം ചെയ്തും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കൊണ്ഗ്രസ്സ് പ്രവർത്തകർ വലിയ ആവേശത്തോടെയാണ് വിജയം ആഘോഷിച്ചത്.

ഉമാ തോമസിന്റെ ഉജ്ജ്വല വിജയം ഒഐസിസി ഒമാന് വളരെ യേറെ അഭിമാനമുളവാക്കിയ ഒന്നാണ് എന്ന് ആഘോഷങ്ങൾ ഉത്‌ഘാടനം ചെയ്തുകൊണ്ട് മുതിർന്ന നേതാവ് ശ്രീ ഹൈദ്രോസ് പദുവന പറഞ്ഞു. ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ തന്നെ അവധിയെടുത്തു തൃക്കാക്കരയിൽ പോയി പാർട്ടിക്കുവേണ്ടി അഹോരാത്രം അധ്വാനിച്ച മുതിർന്ന നേതാക്കളായ ശ്രീ സിദ്ദിഖ് ഹസ്സൻ , ശ്രീ ജോളി മേലേത് തുടങ്ങിയവരെ ഗ്ലോബൽ സെക്രട്ടറി ശ്രീ കുര്യാക്കോസ് മാളിയേക്കൽ പ്രത്യേകം അഭിനന്ദിച്ചു. 

 മണ്ഡലത്തിൽ ഉടനീളം പ്രവർത്തിച്ച ശ്രീ സിദ്ദിഖ് ഹസ്സൻ , യു ഡി എഫ് സ്ഥാനാർത്ഥി 20000 ഇൽ ഏറെ വോട്ടുകൾക്ക് വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു എന്നത് അദ്ദേഹം ജനവികാരം കൃത്യമായി മനസ്സിലാക്കിയതുകൊണ്ടാണ് എന്ന് ശ്രീ. അനീഷ് കടവിൽ അഭിപ്രായപ്പെട്ടു. ഈ വിജയം കൂടുതൽ നന്നായി പ്രവർത്തിക്കുന്നതിനുള്ള ഊർജ്ജമായിത്തീരും എന്നും , ഇനി കോൺഗ്രസിനും യു ഡി എഫിനും മുന്നേറ്റത്തിന്റെ കാലമായിരിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ജിജോ കടന്തോട്ട് , ഗോപകുമാർ വേലായുധൻ , സജി തോമസ് , മോഹൻ കുമാർ , റാഫി ചക്കര , പി എസ് ഹരിലാൽ , സതീഷ് പട്ടുവം, അബ്ദുള്‍ മനാഫ്, ഹംസ അത്തോളി, നസീര്‍ തിരുവത്ര, ഷാജഹാന്‍, നിധീഷ് മാണി, ഷഹീര്‍ അഞ്ചല്‍, ബിനീ ജോളി എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.