ഐ.ഡി.ബി.ഐയിൽ നിരവധി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍

ഐ.ഡി.ബി.ഐയിൽ നിരവധി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കാനുള്ള അവസാന തീയതി  ജൂണ്‍

ന്യൂഡല്‍ഹി: ഐ.ഡി.ബി.ഐ ബാങ്ക് കരാര്‍ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 17.

പ്രായപരിധി: 20 മുതല്‍ 25 വയസ് വരെ. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓണ്‍ലൈന്‍ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, പ്രീ-റിക്രൂട്ട്‌മെന്റ് മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പോസ്റ്റ്: എക്‌സിക്യൂട്ടീവുകള്‍, ഒഴിവുകളുടെ എണ്ണം: 1044, പേ സ്‌കെയില്‍: പ്രതിമാസം 29000 രൂപ. വിഭാഗം തിരിച്ചുള്ള വിശദാംശങ്ങള്‍: യുആര്‍ - 418, എസ്‌.സി - 175, എസ്‌.ടി - 79, ഒ.ബി.സി- 268, ഇ.ഡബ്ല്യു.എസ് - 104, ആകെ - 1044. വിശദവിവരങ്ങൾക്ക് idbibank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.