'രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ല'; തെറ്റായ വാര്‍ത്തകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍

'രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ല'; തെറ്റായ വാര്‍ത്തകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു എന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിക്ക് കുരങ്ങുപനി എന്ന രീതിയില്‍ വ്യാജ പ്രചാരണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്.

അഞ്ച് വയസുകാരിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തത്. ഇത് മുന്‍കരുതല്‍ നടപടി മാത്രമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തു ഇതുവരെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ദേഹത്ത് കുമിളകളും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അഞ്ച് വയസുകാരിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല. കുട്ടിയോ അടുത്തിടപഴകിയവരോ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.