അബൂജ: നൈജീരിയന്‍ തലസ്ഥാനമായ അബുജയില്‍ യുവാവിനെ ജനക്കൂട്ടം ചുട്ടുകൊന്നു. മുസ്ലീം പുരോഹിതനുമായി തര്‍ക്കിച്ചതിന്റെ പേരിലാണ് അഹമ്മദ് ഉസ്മാനെ(30) ചുട്ടു കൊന്നത്. കഴിഞ്ഞ മാസം സോകോടോ നഗരത്തില്‍ മതനിന്ദ ആരോപിച്ച് മുസ്ലീം വിദ്യാര്‍ത്ഥികള്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച് അവശയാക്കി തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു.
ലുഗ്‌ബെ ഏരിയയിലെ ഒരു എസ്റ്റേറ്റ് കാവല്‍ക്കാരനാണ് കൊല്ലപ്പെട്ട അഹമ്മദ്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 200ഓളം പേര്‍ ഇയാളെ ആക്രമിച്ചെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പ്രതിഷേധ കാരണം വ്യക്തമല്ലെന്നും കൊലപാതകത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം നൈജീരിയയില്‍ ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് അബുജയുടെ വാണിജ്യ മോട്ടോര്‍ ബൈക്ക് ഓപ്പറേറ്റര്‍മാരും, വ്യാപാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച്‌പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മുമ്പ് ലാഗോസില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ 38 കാരനായ സൗണ്ട് എഞ്ചിനീയര്‍ മരിച്ചു. ശക്തമായ നടപടി ഉണ്ടാവാത്തതാണ് ആള്‍ക്കൂട്ട ആക്രമണങ്ങളള്‍ വര്‍ധിക്കാന്‍ കാരണമെന്ന് മനുഷ്യാവകാശകര്‍ ആരോപിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.