ബൈഡന്റെ അവധിക്കാല വസതിക്ക് മുകളില്‍ സ്വകാര്യ വിമാനം അബദ്ധത്തില്‍ പ്രവേശിച്ചു; ബൈഡനേയും ഭാര്യയേയും സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു

ബൈഡന്റെ അവധിക്കാല വസതിക്ക് മുകളില്‍ സ്വകാര്യ വിമാനം അബദ്ധത്തില്‍ പ്രവേശിച്ചു; ബൈഡനേയും ഭാര്യയേയും സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയറിലുള്ള അവധിക്കാല വസതിക്ക് മുകളിലൂടെ നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ സ്വകാര്യ വിമാനം അബദ്ധത്തില്‍ പ്രവേശിച്ചു. ഇതേ തുടര്‍ന്ന് ജോ ബൈഡനേയും ഭാര്യയേയും അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു.

ബൈഡനും കുടുംബത്തിനും ഭീഷണിയില്ലെന്നു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും വൈറ്റ്ഹൗസ് വ്യക്തമാക്കി. സ്ഥിതഗതികള്‍ വിലയിരുത്തിയ ശേഷം ബൈഡനും ഭാര്യ ജില്ലും അവധിക്കാല വസതിയായ ബീച്ച് ഹോമിലേക്ക് മടങ്ങിയിട്ടുണ്ട്.

ഇതൊരു ആക്രമണ ശ്രമമല്ല. ചെറു സ്വകാര്യ വിമാനം അബദ്ധത്തില്‍ നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ പുറത്താക്കിയതായും യുഎസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. വാഷിങ്ടണില്‍നിന്ന് ഏതാണ്ട് 200 കിലോമീറ്റര്‍ കിഴക്കാണ് ബൈഡന്റെ അവധിക്കാല വസതിയുള്ളത്.

സ്വകാര്യ വിമാനത്തിലെ പൈലറ്റ് ശരിയായ റേഡിയോ ചാനലില്‍ ഉണ്ടായിരുന്നില്ലെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിരുന്നില്ലെന്നും യുഎസ് അധികൃതര്‍ പറഞ്ഞു. യുഎസ് രഹസ്യാന്വേഷണ വിഭാഗം പൈലറ്റിനെ ചോദ്യം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.