കടലൂര്‍: തമിഴ്‌നാട് കടലൂരിലെ കെടിലം പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂരിനടുത്ത് അന്നം കുച്ചിപ്പാളയം ഭാഗത്താണ് ദുരന്തം ഉണ്ടായത്. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ്.
മോനിഷ എ (16), പ്രിയദര്‍ശിനി ആര്‍ (15), സഹോദരി ദിവ്യദര്‍ശിനി ആര്‍ (10), നവിത എം(18), പ്രിയ കെ(18), സങ്കവി എസ്(16), സുമുത എം(18) എന്നിവരാണ് മരിച്ചത്. പ്രിയദര്‍ശിനിയും ദിവ്യദര്‍ശിനിയും ആയങ്കുറിഞ്ഞിപ്പാടി ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ കടലൂര്‍ ജില്ലയിലെ നെല്ലിക്കുപ്പത്തിനടുത്ത് എകുച്ചിപ്പാളയത്തില്‍ നിന്നുള്ളവരാണ്.
കെടിലം പുഴയിലെ തടയണയ്ക്ക് സമീപമാണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയത്. മൃതദേഹങ്ങള്‍ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് നെല്ലിക്കുപ്പത്തിന് സമീപമുള്ള ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളും പെണ്‍കുട്ടികളും ചേര്‍ന്ന് കെടിലം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയിരുന്നു. എന്നാല്‍ നദിയിലെ നീരൊഴുക്ക് പൊടുന്നനെ വര്‍ധിച്ചതോടെ നീന്താനോ പൊങ്ങിക്കിടക്കാനോ സാധിക്കാതെ പുഴയിലുള്ളവര്‍ മുങ്ങി മരിക്കുകയായിരുന്നു.
സംഭവ സമയം അതുവഴി പോയവര്‍ കൂടെയുള്ളവരുടെ നിലവിളി കേട്ട് എത്തി മുങ്ങിപ്പോയവരെ കരയ്ക്ക് എത്തിച്ചെങ്കിലും എല്ലാവരും അതിനോടകം മരണപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.