മാനന്തവാടി : ജൂൺ 5, ലോക പരിസ്ഥിതി ദിനത്തോടുനുബന്ധിച്ച് പ്ലാസ്റ്റിക്ക് വിമുക്ത നാട് എന്ന ലക്ഷ്യത്തെ മുൻനിർത്തി Say No to Plastics, Green City Clean City എന്ന ക്യാമ്പയിന് കെ.സി.വൈ.എം മാനന്തവാടി രൂപത തുടക്കം കുറിച്ചു. മാനന്തവാടി രൂപതയുടെ ജൂബിലി വർഷാഘോഷത്തോട് ചേർന്ന് നടത്തപ്പെടുന്ന ക്യാമ്പയിൻ കെ.സി.വൈ.എം മാനന്തവാടി രൂപത മുൻ പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി നീലഗിരി മേഖലയിലെ ഭാരവാഹികൾക്ക് ഇക്കോ ഫ്രണ്ട്‌ലി ക്യാരി ബാഗ് നൽകി ഉദ്ഘാടനം ചെയ്തു. ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന യോഗത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് റ്റിബിൻ വർഗീസ് പാറക്കൽ, വൈസ് പ്രസിഡന്റ് നയന മുണ്ടക്കാത്തടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, ഭാരവഹികളായ ലിബിൻ മേപ്പുറത്ത്, അമൽഡ തൂപ്പുംകര, അനിൽ അമ്പലത്തിങ്കൽ, ബ്രാവോ പുത്തൻപറമ്പിൽ, ഡയറക്ടർ ഫാ. ആഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ആനിമേറ്റർ സി. സാലി സിഎംസി, നീലഗിരി മേഖല പ്രസിഡന്റ് മെലിൻ പുളിക്കയിൽ, ഡയറക്ർ ഫാ. റോബിൻ പടിഞ്ഞാറയിൽ ഭാരവാഹികളായ അലൻ, സാന്ദ്ര, ജസ്റ്റിൻ, നീതു, ജൂബിൽ, ജോജോ തോപ്പിൽ മറ്റ് സിന്ഡിക്കേറ്റ് അംഗങ്ങൾ, മേഖലാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.