ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മ, ട്വിറ്ററില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ ഡല്‍ഹി ഘടകം മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.
പ്രവാചക നിന്ദയ്‌ക്കെതിരെ മുസ്ലീം സംഘടനകള്‍ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. കാണ്‍പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അക്രമങ്ങളില്‍ കലാശിച്ചു. 20 പൊലീസ് ഉദ്യോഗസ്ഥരടക്കം 40 പേര്‍ക്ക് പരിക്കേറ്റു. 36 പേര്‍ അറസ്റ്റിലായി. യുപിയില്‍ സുരക്ഷ കര്‍ശനമാക്കി.
ബറേലിയില്‍ ജൂലായ് മൂന്ന് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജൂണ്‍ 10 ന് മുസ്ലിം പുരോഹിതന്‍ ത്വഖിര്‍ റാസയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മ്മയെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്‌തപ്പോള്‍ നവീന്‍ കുമാര്‍ ജിന്‍ഡാലിനെ ബി.ജെ.പി ഡല്‍ഹി യൂണിറ്റ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്‌തത്. നൂപുറിനെതിരെ മഹാരാഷ്ട്ര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടതുമായി ബന്ധപ്പെട്ട നടത്തിയ ടി.വി ചര്‍ച്ചയിലാണ് പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശമുണ്ടായത്. പ്രവാചക നിന്ദയ്‌ക്കെതിരെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും രാജ്യത്തിനകത്തും ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും രൂക്ഷമായ പ്രതിഷേധം ഉയരുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് ബി.ജെ.പി നടപടി.
നടപടിക്ക് പിന്നാലെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഏതെങ്കിലും മതത്തെ അവഹേളിക്കുന്ന വ്യക്തികളെയും പ്രത്യയശാസ്ത്രത്തെയും ബി.ജെ.പി പിന്തുണയ്‌ക്കില്ലെന്ന് വ്യക്തമാക്കി.
വിവാദമായതോടെ നൂപുര്‍ ശര്‍മ്മയും നവീന്‍ ജിന്‍ഡാലും മാപ്പ് പറഞ്ഞ് പ്രസ്താവനകള്‍ ഇറക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.