• Sun Mar 30 2025

വെള്ളമാണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; ചവറയില്‍ ഒന്നര വയസുകാരന് ദാരുണാന്ത്യം

വെള്ളമാണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; ചവറയില്‍ ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊല്ലം: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഒന്നര വയസുകാരന്‍ വെള്ളമാണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരില്‍ കൊച്ചുവീട്ടില്‍ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷ് ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് അഞ്ചിനു പയ്യലക്കാവിലെ ഉണ്ണിക്കൃഷ്ണന്റെ സഹോദരന്റെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി. ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലമുള്ള കുട്ടി വീടിനുള്ളില്‍ അടുക്കളയില്‍ കുപ്പിയിലിരുന്ന മണ്ണെണ്ണ കുടിക്കുകയായിരുന്നു. കുട്ടി അല്‍പസമയത്തിനകം കുഴഞ്ഞു വീണപ്പോഴാണ് മാതാപിതാക്കള്‍ മണ്ണെണ്ണ കുടിച്ചത് ശ്രദ്ധിക്കുന്നത്.

ഉടന്‍ തന്നെ കുഴഞ്ഞുവീണ ആരുഷിനെ ചവറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചു. തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാല്‍ ഏഴരയോടെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഐശ്വര്യ സഹോദരിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.