പ്രവാചക നിന്ദയിൽ ഇന്ത്യ ആരോടും മാപ്പ് പറയേണ്ടതില്ല: ഗവര്‍ണര്‍

പ്രവാചക നിന്ദയിൽ ഇന്ത്യ ആരോടും മാപ്പ് പറയേണ്ടതില്ല: ഗവര്‍ണര്‍

തിരുവനന്തപുരം: പ്രവാചകനെതിരെ ബിജെപി ദേശീയ വക്താവ് നടത്തിയ പരാമര്‍ശം വിവാദമായ സംഭവത്തില്‍ ഇന്ത്യ ആരോടും മാപ്പ് പറയേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

എല്ലാവരെയും ഉള്‍ക്കൊള‌ളുന്ന രാജ്യമാണ് ഇന്ത്യ. കാശ്‌മീര്‍ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നുണ്ടെങ്കിലും ഇതൊന്നും ഇന്ത്യയെ കാര്യമായി ബാധിക്കുന്നില്ലെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊള‌ളുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രിയും ആര്‍എസ്‌എസ് തലവനും പറഞ്ഞിട്ടുള‌ളതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മറ്റു രാജ്യങ്ങളുടെ ആവശ്യത്തിന് വഴങ്ങി ഇന്ത്യ മാപ്പു പറയേണ്ടതില്ല. കശ്മീര്‍ വിഷയത്തിലടക്കം ഈ രാജ്യങ്ങളിൽ പലരും ഇന്ത്യന്‍ നിലപാടിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഇന്ത്യയെ ബാധിക്കാറില്ലെന്നും ഗവർണർ പറഞ്ഞു.

അതേസമയം ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രസ്ഥാവനയെ ഇന്ത്യ ശക്തമായി അപലപിച്ചു. ന്യൂനപക്ഷാവകാശങ്ങളുടെ സ്ഥിരം ലംഘകനായ ഷഹബാസ് ഷെരീഫിന്റെ പ്രസ്‌താവന അപഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.