ഉഡുപ്പി: കര്‍ണാടകയിലെ റോഡിന് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പേരിട്ടു. സംഭവം വിവാദമായതോടെ പേരെഴുതിയ ബോര്‍ഡ് പഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കില്‍ പുതുതായി നിര്‍മിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടത്.
'പദുഗിരി നാഥുറാം ഗോഡ്സെ റോഡ്' എന്നെഴുതിയ ബോര്‍ഡിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ റോഡ് സ്ഥിതി ചെയ്യുന്ന ബോലോ ഗ്രാമ പഞ്ചായത്തിലെ അധികൃതര്‍ ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കര്‍ണാടക ഊര്‍ജ മന്ത്രി വി.സുനില്‍ കുമാറിന്റെ മണ്ഡലത്തിലുള്‍പ്പെടുന്നതാണ് ബോലോ ഗ്രാമ പഞ്ചായത്ത്. ബോര്‍ഡ് സ്ഥാപിച്ചത് സര്‍ക്കാരോ പഞ്ചായത്ത് അധികൃതരോ അല്ലെന്ന് മന്ത്രി പറഞ്ഞു. ബോര്‍ഡ് സ്ഥാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.