മള്‍ബറിയുടെ വിപണനത്തിന് കൂടുതല്‍ സാധ്യതകള്‍ തെളിയുകയും ആവശ്യക്കാര്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വീണ്ടും മള്‍ബറി കാലം മടങ്ങിയെത്തുന്നു. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭം നേടാവുന്ന കൃഷിയാണ് മള്‍ബറി.
150 ഓളം ഇനം മള്‍ബറി ഉണ്ടെങ്കിലും 10 മുതല്‍ 15 വരെ ഇനങ്ങളാണ് സാധാരണയായി കൃഷി ചെയ്യുന്നത്. മൂന്നു വര്‍ഷം കൊണ്ട് ഫലം കിട്ടിത്തുടങ്ങും. മറ്റ് കൃഷികളെ പോലെ വലിയ പരിചരണം മള്‍ബറിക്ക് ആവശ്യമില്ലെങ്കിലും ഇല ചുരുട്ടിപ്പുഴുവിന്റെ ആക്രമണം ഇവയില്‍ കണ്ടുവരാറുണ്ട്.
വിപണന സാധ്യത കുറഞ്ഞതോടെയാണ് കര്‍ഷകര്‍ മള്‍ബറി കൃഷിയില്‍ നിന്നും പിന്‍വാങ്ങിയത്. എന്നാല്‍, ഇപ്പോള്‍ മള്‍ബറിക്ക് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചതിനാല്‍ വീണ്ടും മള്‍ബറി കൃഷി ആരംഭിച്ചിരിക്കുകയാണ്.
മള്‍ബറി കൃഷിചെയ്യാന്‍ ആദ്യം ചെടിയുടെ ചെറുകമ്പുകള്‍ ശേഖരിക്കുകയാണ് വേണ്ടത്. നടാന്‍ പറ്റിയ കമ്പ് മുറിച്ചെടുത്ത് അത് മണല്‍, മേല്‍മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോര്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം നിറച്ച ചെറുകൂടകളില്‍ നിറച്ച് കുഴിച്ച് വയ്ക്കണം. രണ്ടാഴ്ചയോടെ കമ്പുകളില്‍ പുതുവേരുകള്‍ ഉണ്ടായി തളിരിലകള്‍ രൂപപ്പെടും. അതോടെ കമ്പ് തോട്ടത്തിലേക്കോ മുറ്റത്തേക്കോ മാറ്റിനടാവുന്നതാണ്.
തൈകള്‍ ചെറുവൃക്ഷമാകുന്ന സ്വഭാവമുള്ളതിനാല്‍ ചെടിച്ചട്ടികളില്‍ നടുന്നത് അത്ര നല്ലതല്ല. വേനല്‍കാലത്ത് കൃത്യമായ നനവ് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തോതില്‍ ജൈവവളങ്ങള്‍ ചേര്‍ക്കുകയും വേണം. അല്പം വലുതായി കഴിഞ്ഞാല്‍ പിന്നെ കാര്യമായ പരിചരണത്തിന്റെ ആവശ്യമില്ല. മൂന്നു വര്‍ഷം കൊണ്ട് ഇവ ഫലം തന്നു തുടങ്ങും.
രാസവളങ്ങളൊന്നും തന്നെ കൊടുക്കേണ്ട ആവശ്യമില്ല. അധികം ബുദ്ധിമുട്ടില്ലാതെ തന്നെ എല്ലാവര്‍ക്കും പരീക്ഷിക്കാവുന്നതാണ് മള്‍ബറി കൃഷി. ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ കിളികളെ ആകര്‍ഷിക്കാനും ഇവ തോട്ടത്തില്‍ ഉള്‍പ്പെടുത്താം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.