ന്യൂഡൽഹി: രാജ്യത്ത് ഗ്രീന്‍ ട്രാന്‍സ്പോര്‍ട്ടേഷന്റെ ഭാഗമായി ഇലക്‌ട്രിക്ക് വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ഘട്ടം ഘട്ടമായാണ് എയര്‍സൈഡില്‍ ഇലക്‌ട്രിക്ക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ഡയല്‍) അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ 62 ഇലക്‌ട്രിക് വാഹനങ്ങളാണ് പുറത്തിറക്കുന്നത്. മൂന്നോ, നാലോ മാസത്തിനുള്ളില്‍ ഈ വാഹനങ്ങള്‍ പുറത്തിറക്കും. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി ഉയര്‍ന്ന വോള്‍ട്ടേജുള്ള ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഈ വാഹനങ്ങള്‍ക്ക് പുറമേ വിമാനത്താവളത്തില്‍ എത്തുന്ന മറ്റ് വാഹനങ്ങള്‍ക്കും ഉപയോഗപ്രദമായ രീതിയിലാണ് ഇവ സ്ഥാപിക്കുക. വാഹനങ്ങളുടെ നിര്‍മാതാക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഡയല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
2030 ഓടെ "നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എയര്‍പോര്‍ട്ട്" ആയി മാറുകയാണ് ഇവരുടെ ലക്ഷ്യം. ഇതില്‍ ഊര്‍ജ്ജ സംരക്ഷണവും ഉള്‍പ്പെടുന്നുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഘട്ടം ഘട്ടമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കി പകരം ഇലക്‌ട്രിക് വാഹനങ്ങള്‍ കൊണ്ടുവരികയാണ് ഡയലിന്റെ ഉദ്ദേശം. വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വലിയൊരു ചുവടുവയ്പ്പാണ്.
ആദ്യമായാണ് രാജ്യത്തെയൊരു വിമാനത്താവളത്തില്‍ ഇത്തരമൊരു ചുവടുവയ്പ്പ് നടത്തുന്നത്. നിലവില്‍ ഡയല്‍ ഒരു ഇലക്‌ട്രിക്ക് ബസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെര്‍മിനല്‍ മൂന്നില്‍ നിന്നും പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ബില്‍ഡിംങിലേക്ക് എത്താന്‍ യാത്രക്കാര്‍ക്ക് ഈ സര്‍വീസ് ഉപയോഗിക്കാം.
പുനരുപയോഗിക്കാവുന്ന സ്രോതസുകളാണ് വൈദ്യുതി ഉൽപാദിപ്പിക്കാനായി ഡയല്‍ തെരഞ്ഞെടുത്തിരിക്കുന്നത്. എമിഷന്‍ ഫ്രീയായിരിക്കും വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന വൈദ്യുതിയെന്ന് ഉറപ്പാക്കുമെന്ന് ഡയല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.