യുവാവ് മുങ്ങിമരിക്കുന്നത് നോക്കിനിന്നു; യു.എസില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

യുവാവ് മുങ്ങിമരിക്കുന്നത് നോക്കിനിന്നു; യു.എസില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വാഷിംഗ്ടണ്‍: ജീവിതനൈരാശ്യം ബാധിച്ച യുവാവ് മുങ്ങിമരിക്കുന്നത് നോക്കിനിന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. യുഎസിലെ അരിസോണ സംസ്ഥാനത്ത് മെയ് 28 നാണു നടപടിക്കു കാരണമായ സംഭവമുണ്ടായത്. ടെമ്പെ നഗരത്തിലുള്ള കൃത്രിമ തടാകത്തിലേക്കു ചാടിയാണ് 34 വയസുകാരനായ സീന്‍ ബിക്കിംഗ്സ് ആത്മഹത്യ ചെയ്തത്. സംഭവ സ്ഥലത്തുണ്ടായിട്ടും ഇയാളെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ ശ്രമിക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.


സീന്‍ ബിക്കിംഗ്സ്

തടാകത്തിലെ പാലത്തില്‍ കയറിയ സീന്‍ ബിക്കിംഗ്സ് താന്‍ ചാടാന്‍ പോകുകയാണെന്ന് സമീപം നിന്ന പോലീസിന് മുന്നറിയിപ്പ് നല്‍കുന്നത് ബോഡി ക്യാമറ വീഡിയോ ഫൂട്ടേജില്‍ കാണാം.



ജീവിതനൈരാശ്യം ബാധിച്ച ഭവനരഹിതനായ യുവാവ് പങ്കാളിക്കൊപ്പമാണ് 28 ന് പുലര്‍ച്ചെ പലാത്തിലെത്തിയത്. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടതോടെയാണ് പോലീസ് ഇടപെട്ടത്.

മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ പാലത്തിനടുത്തുള്ള ബെഞ്ചില്‍ ഇരിക്കുന്ന ബിക്കിംഗ്‌സിനെ സമീപിക്കുന്നത് വീഡിയോയില്‍ കാണാം. ഉദ്യോഗസ്ഥര്‍ ബിക്കിംഗ്‌സുമായി കുറച്ചുനേരം സംസാരിക്കുന്നു. എവിടെയാണ് താമസിക്കുന്നത് എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ചോദിച്ചു.

ദമ്പതികളുടെ പേരില്‍ എന്തെങ്കിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. താന്‍ തടാകത്തിലേക്കു ചാടാന്‍ പോകുകയാണെന്ന് ഉദ്യോഗസ്ഥരോട് പറയുമ്പോള്‍ അവിടെ നീന്താന്‍ അനുവാദമില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ വിലക്കുന്നുണ്ട്. പിന്നാലെയാണ് പാലത്തിന്റെ കൈവരിയില്‍ കയറി യുവാവ് തടാകത്തിലേക്കു ചാടിയത്. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാരും അദ്ദേഹത്തെ രക്ഷിക്കാന്‍ ഇടപെട്ടില്ലെന്നു മാത്രമല്ല 'ഞാന്‍ നിങ്ങള്‍ക്കു പിന്നാലെ ചാടില്ലെന്നു പറയുന്നതും കേള്‍ക്കാം.

12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ യുവാവ് ചാടുന്നതോടെ അവസാനിക്കുന്നു. തുടര്‍ന്നുള്ള ഭാഗത്തിന്റെ സെന്‍സിറ്റീവ് സ്വഭാവം കാരണം വെട്ടിക്കുറച്ചിരിക്കുന്നു എന്ന സന്ദേശത്തോടെ വീഡിയോ അവസാനിക്കുന്നത്. പിന്നീട് ഇയാളുടെ മൃതദേഹം കണ്ടെടുത്തു. അന്വേഷണ വിധേയമായാണ് മൂന്ന് ഉദ്യോഗസ്ഥാരെ സസ്‌പെന്‍ഡ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.