മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിവേഗത്തില്‍; ഒരു ദിവസം കൊണ്ട് വര്‍ധിച്ചത് 81 ശതമാനം രോഗികള്‍

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിവേഗത്തില്‍; ഒരു ദിവസം കൊണ്ട് വര്‍ധിച്ചത് 81 ശതമാനം രോഗികള്‍

മുംബൈ: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി മഹാരാഷ്ട്ര മാറുന്നു. ഇന്ന് ഒറ്റദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ 81 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രികളില്‍ തിരക്ക് കൂടി വരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച്ച 1,881 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 1242 പേര്‍ക്കാണ് മുംബൈ നഗരത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 18 ന് ശേഷം ആദ്യമായാണ് മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം രണ്ടായിരത്തിന് അടുത്ത് എത്തുന്നത്.

മരണങ്ങളൊന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 78,96,114 ആയി. ആകെ മരണം 1,47,866. കോവിഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യോഗം വിളിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടു വരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.