സോണിയ ഗാന്ധി ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല; കോവിഡ് ഭേദമായില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം

സോണിയ ഗാന്ധി ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല; കോവിഡ് ഭേദമായില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. ബുധനാഴ്ച്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണിയയ്ക്ക് കത്തു നല്‍കിയിരുന്നു.

കോവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുന്ന സോണിയ ചോദ്യംചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേസില്‍ രാഹുല്‍ ഗാന്ധിക്കും ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ജൂണ്‍ രണ്ടിന് ഹാജരാകാനായിരുന്നു രാഹുലിനോട് ഇഡി ആവശ്യപ്പെട്ടത്. എന്നാല്‍ ആ ദിവസം വിദേശത്തായതിനാല്‍ രാഹുല്‍ അസൗകര്യം അറിയിച്ചതോടെ ഹാജരാകാനുള്ള തീയതി ജൂണ്‍ 13 ലേക്ക് നീട്ടി നല്‍കിയിരുന്നു.

2012 ല്‍ മുന്‍ എംപി സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇഡി തുടര്‍ നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് കേസിനാസ്പദമായ പരാതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.