ആപ്പിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ ഡബ്ല്യൂഡബ്ല്യൂഡിസിയിലാണ് പ്രഖ്യാപനം നടന്നത്.. ഐഫോൺ 13 സീരീസ് സ്മാർട്ട്ഫോണുകൾ ഉൾപ്പടെ ഐഫോൺ 8 മുതൽ ഉള്ള ഏല്ലാ ഡിവൈസുകളിലും ഐഒഎസ് 16 ലഭ്യമാകും. ഈ വർഷം അവസാനത്തോടെയാകും ഐഒഎസ് 16 എല്ലാവർക്കുമായി എത്തുക. പബ്ലിക് റോൾ ഔട്ടിന് മുന്നോടിയായി ഈ ആഴ്ച തന്നെ ഡെവലപ്പർ പ്രിവ്യൂകൾ പുറത്ത് വരും. അടുത്ത മാസം തന്നെ ബീറ്റ വേർഷനും എത്തും. ഓപ്പറേറ്റിങ് സിസ്റ്റത്തിൽ അടക്കം മെച്ചപ്പെടുത്തലുകളുമായാണ് ഐഒഎസ് 16 വരുന്നത്. ലോക്ക് സ്ക്രീനിലും നോട്ടിഫിക്കേഷൻ സിസ്റ്റത്തിലും വലിയ അഴിച്ചുപണികൾ നടത്തിയിട്ടുണ്ട്.
ലോക്ക്‌സ്‌ക്രീൻ അപ്‌ഡേറ്റ്
ഐഒഎസ് 15ും ഐഒഎസ് 16ും തമ്മിലുള്ള പ്രകടമായ വ്യത്യാസം ലോക്ക് സ്‌ക്രീനാണ്. ഐഒഎസ് 16ലെ പുതിയ ലോക്ക് സ്‌ക്രീനിൽ വെതർ സ്റ്റാറ്റസ്, കസ്റ്റം വാൾപേപ്പറുകൾ എന്നിവ പോലുള്ള കുറച്ച് അപ്‌ഡേറ്റുകൾക്കൊപ്പം, ആപ്പിൾ വാച്ചുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വരാനിരിക്കുന്ന കലണ്ടർ ഇവന്റുകൾ, കാലാവസ്ഥ, ബാറ്ററി ചാർജ് ലെവൽ , അലാറമുകൾ, ടൈം സോണുകൾ, തുടങ്ങി ഒറ്റനോട്ടത്തിൽ വിവരങ്ങൾ ലഭ്യമാക്കുന്ന വിജറ്റുകളും പ്രത്യേകതയാണ്.ലോക്ക് സ്‌ക്രീനിൽ പ്രസ് ചെയ്ത് പിടിച്ചാൽ ഐഒഎസ് 16ലെ കസ്റ്റമൈസേഷൻ മെനു ഓപ്പൺ ചെയ്യും.
ഐഒഎസ് 16 ലോക്ക് സ്ക്രീനിൽ വിവിധ ഫസ്റ്റ് പാർട്ടി, തേർഡ് പാർട്ടി വിജറ്റുകൾക്കും സപ്പോർട്ട് ലഭിക്കുന്നു. ലോക്ക് സ്ക്രീനിൽ നിന്ന് വാൾപേപ്പർ ഗാലറി ആക്സസ് ചെയ്യാനും കഴിയും. ലോക്ക് സ്ക്രീനിൽ ഒരു ഫോട്ടോ ഷഫിൾ ഓപ്ഷനും ഉണ്ട്. ഇത് ലോക്ക് സ്ക്രീൻ ഓട്ടോമാറ്റിക്കായി ചേഞ്ച് ചെയ്യാൻ സഹായിക്കുന്നു.
നോട്ടിഫിക്കേഷൻസ്
നോട്ടിഫിക്കേഷൻസ് സൌകര്യവും ആപ്പിൾ പൊളിച്ച് പണിതിട്ടുണ്ട്. ഐഒഎസ് 16ലെ നോട്ടിഫിക്കേഷൻസ് സംവിധാനം ഒരു കൈ കൊണ്ട് തന്നെ വളരെയെളുപ്പം ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുന്നു. ഐഒഎസ് 16ലെ ലോക്ക് സ്ക്രീൻ നോട്ടിഫിക്കേഷൻസിൽ സ്പോർട്സ് അപ്ഡേറ്റ്സ്, ഊബർ ട്രാക്കിങ്, മ്യൂസിക് കൺട്രോളിങ് തുടങ്ങിയ ഫീച്ചറുകളും കൊണ്ട് വരുന്നു. ലോക്ക് സ്‌ക്രീൻ വാൾപേപ്പറുകൾ ഫോക്കസ് ചെയ്യാനായി പെയർ ചെയ്യാനും കഴിയും. കൂടാതെ മോഡിനെ ആശ്രയിച്ച്, വാൾപേപ്പറും വിജറ്റുകളും ഓട്ടോമാറ്റിക്കായി ചേഞ്ച് ചെയ്യുകയും ചെയ്യും.
മെസേജ് ആപ്
മെസേജ് ആപ്പിൽ അടുത്തിടെ അയച്ച സന്ദേശം എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ യൂസേഴ്സിന് കഴിയും , അതുപോലെ എഡിറ്റ്" ലേബലിൽ മെസേജ് എഡിറ്റുചെയ്തായി മനസ്സിലാക്കുവാനും, നമ്മൾ അയച്ച മെസേജ് റീ കോൾ ചെയ്യുവാനും സാധിക്കുന്നതാണ് . ഇതോടൊപ്പം മെസേജിങ് ആപ്പിലെ ഡിക്റ്റേഷൻ എക്സ്പീരിയൻസും ആപ്പിൾ മെച്ചപ്പെടുത്തുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ ടൈപ്പിങും ഡിക്റ്റേഷനും തമ്മിൽ എളുപ്പത്തിൽ മാറ്റാൻ കഴിയും. ഒരു പുതിയ ഹോം ആപ്പും പുതിയ കാർ പ്ലേ ആപ്പും ഐഒഎസ് 16ൽ ലഭ്യമാണ്.
ഈ പുതിയ അപ്‌ഡേറ്റുകൾക്കൊപ്പം, ഐഒഎസ് 16ൽ പുതിയതും മെച്ചപ്പെടുത്തിയതുമായ ഒരു ന്യൂസ് ആപ്പും കമ്പനി കൊണ്ട് വരുന്നുണ്ട്. കൂടാതെ ഒരു പുതിയ ഫോട്ടോ ആപ്ലിക്കേഷനും ഉണ്ട്, ഇത് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും എളുപ്പത്തിൽ ഫോട്ടോകൾ പങ്കിടാൻ കുടുംബാംഗങ്ങളെ സഹായിക്കും. കു ട്ടികളുടെ ഐഫോൺ ഉപയോഗത്തിനും പുതിയ അപ്ഡേറ്റ് കൊണ്ട് വന്നിട്ടുണ്ട്. കുറ്റകൃത്യങ്ങൾ തടയാനും വിവരങ്ങൾ പങ്കിടുന്നത് നിർത്താനുമുള്ള ഒരു പുതിയ സുരക്ഷാ പരിശോധന ഫീച്ചറും ഐഒഎസ് 16ൽ ലഭ്യമാക്കിയിട്ടുണ്ട് .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.