പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിജിലന്‍സ് വിട്ടയച്ചു. ലൈഫ് മിഷന്‍ കേസിനെക്കുറിച്ച് ചോദിക്കാനാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു വിജിലന്‍സ് പറഞ്ഞത്.
എന്നാല്‍ ലൈഫ് മിഷന്‍ കേസിനെക്കുറിച്ച് ഒന്നും ചോദിച്ചില്ലെന്നും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ ആര് പറഞ്ഞിട്ടായിരുന്നു, ആര് നിര്‍ബന്ധിച്ചിട്ടായിരുന്നു എന്നായിരുന്നു ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്നും സരിത്ത് പറഞ്ഞു. തന്നെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.
നോട്ടീസ് നല്‍കിയതിന് ശേഷമാണ് കൊണ്ടുപോയതെന്ന വിജിലന്‍സിന്റെ വാദവും സരിത്ത് തള്ളി. ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നയുടന്‍ വലിച്ചിഴച്ച് കൊണ്ടുപോയി. ബലപ്രയോഗത്തില്‍ കൈയ്ക്ക് പരിക്ക് പറ്റി. കയ്യില്‍ നീരുണ്ട്. വാഹനത്തില്‍ കയറ്റിയ ശേഷമാണ് വിജിലന്‍സാണെന്ന് പറയുന്നത്.
ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാതെയാണ് കൊണ്ടുപോയത്. 16 ന് തിരുവനന്തപുരത്ത് വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പാലക്കാട് വിജിലന്‍സ് ഓഫീസില്‍ എത്തിച്ച ശേഷമാണ് നോട്ടീസ് നല്‍കിയത്. തന്റെ ഫോണ്‍ പിടിച്ചെടുത്തെന്നും സരിത്ത് പറഞ്ഞു.
തന്റെ ഫ്‌ളാറ്റില്‍ നിന്നും ഒരു സംഘമാളുകള്‍ സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് ഇന്ന് രാവിലെ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. പൊലീസാണെന്ന് പറഞ്ഞാണ് അവരെത്തിയതെങ്കിലും യൂണിഫോമോ ഐഡി കാര്‍ഡോ ഉണ്ടായിരുന്നില്ലെന്നും രാവിലെ മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സംഘമെത്തി സരിത്തിനെ തട്ടികൊണ്ടുപോയതെന്നും അവര്‍ പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.