യുഎഇയില്‍ കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍

യുഎഇയില്‍ കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍

യുഎഇ: യുഎഇയില്‍ ഇന്ന് 1031 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി 14 ന് ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് നിരക്ക് ആയിരം കടക്കുന്നത്. 712 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 15231 ആണ് സജീവ കോവിഡ് കേസുകള്‍.


286,851 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1031 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 913,984 ആയി. 896,448 ആണ് രോഗമുക്തർ. 2305 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.