മലയാളം സിനിമയില്‍ കൈ പൊള്ളി ഒടിടി കമ്പനികള്‍; ഇനി മുതല്‍ ഡയറക്ട് റിലീസിംഗ് ഇല്ലെന്ന് കമ്പനികള്‍

മലയാളം സിനിമയില്‍ കൈ പൊള്ളി ഒടിടി കമ്പനികള്‍; ഇനി മുതല്‍ ഡയറക്ട് റിലീസിംഗ് ഇല്ലെന്ന് കമ്പനികള്‍

കൊച്ചി: കോവിഡ് കാലത്തടക്കം മലയാള സിനിമയെ പിടിച്ചു നിര്‍ത്തിയ ഒടിടി റിലീസിംഗില്‍ യു ടേണടിച്ച് കമ്പനികള്‍. വന്‍ തുക മുടക്കി സിനിമ നേരിട്ട് ഒടിടി റിലീസിംഗ് നടത്തുന്നത് നഷ്ടമാണെന്നാണ് കമ്പനികള്‍ പറയുന്നത്. ഇനി മുതല്‍ വലിയ വിലയ്ക്ക് സിനിമ വാങ്ങി നേരിട്ട് റിലീസ് ചെയ്യില്ല.

ഡയറക്ട് ഒടിടി റിലീസിനായി വാങ്ങുന്നത് നിര്‍ത്തിയതായി പ്രമുഖ ഒടിടി കമ്പനികള്‍ വ്യക്തമാക്കി. ഇത്തരം സിനിമകള്‍ റിലീസിനൊരുക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന വലിയ തുകയും കാഴ്ച്ചക്കാരുടെ എണ്ണത്തിലുള്ള കുറവുമാണ് ഇത്തരം ഒരു നടപടിയ്ക്ക് പിന്നില്‍.

നിക്ഷേപത്തിനുള്ള വരുമാനം ഉണ്ടാകുന്നില്ലെന്നും കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇടിവ് വരുന്നുണ്ട്. പലരും ടെലിഗ്രാം ഉള്‍പ്പെടെ അനധികൃത മാര്‍ഗങ്ങളിലൂടെ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണുകയാണ് ചെയ്യുന്നത്. ഇതുമൂലം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ആളെത്തുന്നില്ല.

കാഴ്ചക്കാരുടെ എണ്ണത്തിലുള്ള കുറവും നിക്ഷേപത്തില്‍ നിന്നുള്ള വരുമാന കുറവും മുന്‍ നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനം. തിയറ്ററില്‍ റിലീസ് ചെയ്ത സിനിമകള്‍ക്കു മുന്‍ഗണന നല്‍കിയാണ് ഇപ്പോള്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.