കോട്ടയം: പന്തക്കുസ്താ തിരുനാളിൽ നൈജീരിയയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ചും ലോകത്ത് വർധിച്ചുവരുന്ന വർഗീയതക്കും തീവ്രവാദത്തിനുമെതിരെയും കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സമാധാന സന്ദേശ റാലിയും സമാധാന സദസും നടത്തപ്പെടും.
എസ്എംവൈഎം - കെസിവൈഎം പാലാ രൂപതയുടെ ആതിഥേയത്വത്തിൽ  ഇന്ന് വൈകുന്നേരം 5.30 ന് പാലാ ടൗണിൽ  കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ നേതൃത്വത്തിലാണ് റാലി നടത്തപ്പെടുന്നത്. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര  റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. സമാധാന സദസ് പാലാ രൂപത വികാരി ജനറൽ റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരിക്കും.

പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ്.എം.എസ്,  രൂപതാ പ്രസിഡന്റ് ജോസഫ് കിണറ്റുകര, ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്, വൈസ് പ്രസിഡന്റ് റിന്റു റെജി, എഡ്വിൻ ജോസി, ടോണി കവിയിൽ, നവ്യാ ജോൺ, മെറിൻ തോമസ്, ലിയ തെരേസ് ബിജു, ലിയോൺസ് സായി  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.