മൃഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍ 'അനോകൊവാക്‌സ്' പുറത്തിറക്കി കേന്ദ്രം

മൃഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍ 'അനോകൊവാക്‌സ്' പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് മൃഗങ്ങള്‍ക്കായി കോവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. 'അനോകൊവാക്‌സ്' പ്രതിരോധ കുത്തിവെയ്പ്പാണ് മൃഗങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.

കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്. അനോകോ വാക്‌സിന് കോവിഡിന്റെ ഡല്‍റ്റ വകഭേദത്തേയും ഒമിക്രോണ്‍ വകഭേദത്തേയും നിര്‍വീര്യമാക്കാന്‍ സാധിക്കും.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചാണ് വാര്‍ത്താകുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനില്‍ നിര്‍വീര്യമാക്കപ്പെട്ട ഡല്‍റ്റ വൈറസ് ആന്റിജന്‍ അടങ്ങിയിട്ടുണ്ട്.

ഹരിയാനയിലെ ഹിസാറിലുള്ള നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഓണ്‍ ഇക്വീന്‍സാണ് മൃഗവാക്‌സിന്‍ വികസിപ്പിച്ചത്.  നായ, പുള്ളിപ്പുലി, സിംഹം, മുയല്‍ എന്നിവയിലൊക്കെ വാക്‌സിന്‍ സുരക്ഷിതമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.