അമേരിക്കയില്‍ സ്റ്റേറ്റ് അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളി; കെവിന് പിന്തുണയുമായി ഷിക്കാഗോ മലയാളി കൂട്ടായ്മ

അമേരിക്കയില്‍ സ്റ്റേറ്റ് അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളി; കെവിന് പിന്തുണയുമായി ഷിക്കാഗോ മലയാളി കൂട്ടായ്മ

ഷിക്കാഗോ: ഇല്ലിനോയി സ്റ്റേറ്റ് അസംബ്ലി തിരഞ്ഞെടുപ്പ് മത്സരരംഗത്ത് മലയാളിയും. മൂവാറ്റുപുഴയില്‍ വേരുകളുള്ള അമേരിക്കന്‍ മലയാളി കെവിന്‍ ഓലിക്കലാണ് അമേരിക്കന്‍ സ്റ്റേറ്റ് അസംബ്‌ളിയിലേക്ക് മത്സരിക്കുന്നത്. ഷിക്കാഗോയിലെ 40, 50 വാര്‍ഡുകളും സ്‌കോക്കി, മോര്‍ട്ടന്‍ഗ്രോവ്, ലിങ്കന്‍വുഡ് സബര്‍ബുകളും അടങ്ങുന്ന ഇല്ലിനോയി സംസ്ഥാനത്തിന്റെ പതിനാറാം വാര്‍ഡാണ് കെവിന്റെ മത്സരവേദി.

നൈല്‍സ് നോര്‍ത്ത് ഹൈസ്‌കൂളില്‍ നിന്നും ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ കെവിന്‍, അമേരിക്കന്‍ രാഷ്ട്രീയ മേഖലയില്‍ സജീവ സാന്നിധ്യമാണ്. സ്റ്റേറ്റ് റപ്രസന്റേറ്റീവ് ഡബ് കോണ്‍റോയിയുടെ ഡിസ്ട്രിക് ഡയറക്ടറായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകരോടൊപ്പം സാമൂഹിക പ്രശ്നങ്ങളില്‍ കെവിന്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തിയിട്ടുമുണ്ട്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ മൂവാറ്റുപുഴ സ്വദേശി ജോജോ ഓലിക്കല്‍ സൂസന്‍ ദമ്പതികളുടെ മകനാണ് കെവിന്‍. ഷിക്കാഗോയിലെ മലയാളി സമൂഹത്തിന്റെ പരിപൂര്‍ണ പിന്തുണ കെവിനുണ്ട്. ഫണ്ട് സമാഹരണത്തിനും സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടുമുള്ള ഇലക്ഷന്‍ പ്രചാരണത്തിനും മലയാളി സമൂഹം തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ 12 ന് ഇല്ലിനോയി ഡെസ്പ്ളെയ്ന്‍സ് ക്നാനായ സെന്ററില്‍ വൈകിട്ട് 5.30 ന് മലയാളി കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.