പ്രതിഷേധത്തിന് പുതിയ ഊര്‍ജ്ജം: കേസിലൂടെ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങി സി.പി.എം

പ്രതിഷേധത്തിന് പുതിയ ഊര്‍ജ്ജം: കേസിലൂടെ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങി സി.പി.എം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പുതിയ ആരോപണങ്ങളും പ്രതിഷേധവും ശക്തി പ്രാപിച്ചതോടെ അതിനെ നേരിടാനുള്ള രാഷ്ട്രീയനീക്കം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സി.പി.എം. സര്‍ക്കാരും പാര്‍ട്ടിയും സമാന്തരമായി പ്രതിരോധം തീര്‍ക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ആരോപണങ്ങള്‍ക്കെതിരേ പോലീസ് അന്വേഷണവും കേസും ശക്തമാക്കിയായിരിക്കും സര്‍ക്കാരിന്റെ നീക്കം. രാഷ്ട്രീയ വീശദീകരണവും ജനകീയപ്രചാരണവുമായി പാര്‍ട്ടിയും രംഗത്തിറങ്ങും.

ഓരോ ദിവസവും പുതിയ ആരോപണങ്ങള്‍. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കണം. വ്യാജ പ്രചാരണങ്ങളെ അതത് ഘട്ടത്തില്‍ത്തന്നെ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നു കാട്ടാനുള്ള ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നു. രാഷ്ട്രീയ വിശദീകരണം, ജനകീയ പ്രതിരോധം എന്നിവ സി.പി.എം ഒറ്റയ്ക്ക് നടത്താതെ ഇടതുമുന്നണിയുടെ കൂട്ടായ പ്രചാരണമാക്കേണ്ടതുണ്ടെന്ന നിര്‍ദേശമാണ് സെക്രട്ടേറിയറ്റില്‍ നിന്നും ഉണ്ടായിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.