ഈ സീസണിലെ ആദ്യ സൂപ്പര്‍മൂണ്‍ പ്രതിഭാസം ചൊവ്വാഴ്ച്ച

ഈ സീസണിലെ ആദ്യ സൂപ്പര്‍മൂണ്‍ പ്രതിഭാസം ചൊവ്വാഴ്ച്ച

ഫ്‌ളോറിഡ: വേനല്‍ക്കാല സീസണിലെ ആദ്യ സൂപ്പര്‍മൂണ്‍ പ്രതിഭാസം ചൊവ്വാഴ്ച്ച ആകാശത്ത് ദൃശ്യമാകും. ഞായറാഴ്ച രാത്രി മുതല്‍ പൂര്‍ണ ചന്ദ്രനെ കാണാമെങ്കിലും ചൊവ്വാഴ്ച രാവിലെ 7.52 നാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം സംഭവിക്കുക. ഈ സമയം ചന്ദ്രന്‍ സാധാരണയിലും വലുപ്പത്തിലും തെളിച്ചത്തിലും കാണപ്പെടും.

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോഴാണ് സൂപ്പര്‍മൂണ്‍ സംഭവിക്കുന്നത്. ഈ സമയം ചന്ദ്രന്‍ ഭൂമിയുടെ ഏകദേശം 16,000 മൈല്‍ അടുത്തു വരും. സാധാരണ സമയങ്ങളില്‍ 222,238 മൈല്‍ അകലമാണ് ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം. കൂടുതല്‍ അടുത്തവരുന്നതിനാല്‍ സാധാരണ പൂര്‍ണ ചന്ദ്രനെക്കാള്‍ ഏഴ് ശതമാനം വലുപ്പത്തിലും 15 ശതമാനം തെളിച്ചത്തിലും ചന്ദ്രന്‍ ദൃശ്യമാകും. ബൈനോക്കുലറിന്റെ സഹായത്തോടെ ഈ സമയം ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങളും പര്‍വതങ്ങളും നമുക്ക് കാണാം.

29.5 ദിവസത്തിലൊരിക്കല്‍ ചന്ദ്രന്‍ പൂര്‍ണ രൂപത്തിലാകുമെങ്കിലും സൂപ്പര്‍മൂണ്‍ പ്രതിഭാസം ദീര്‍ഘനാളത്തെ ഇടവേളകളിലാണ് സംഭവിക്കുക. ജൂലൈ 13 ന് സൂപ്പര്‍മൂണിന് സമാനമായ ബക്ക് മൂണ്‍ പ്രതിഭാസം സംഭവിക്കും. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് 222,089 മൈലിനുള്ളില്‍ എത്തുമ്പോഴാണ് ഇത് സംഭവിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.