തിരുവനന്തപുരം: റഷ്യ - ഉക്രൈയ്ൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികൾക്ക് ആശ്വാസം വാർത്ത. പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ പഠനത്തിന് അവസരം ഒരുക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി.
വിദ്യാർത്ഥികൾക്ക് റഷ്യയിൽ പഠനം തുടരാമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് വർഷങ്ങൾ നഷ്ടമാകാതെ തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് റഷ്യൻ ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ പറഞ്ഞു. റഷ്യൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ധന നഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ റഷ്യ അവസരം നൽകും. ഇത് സംബന്ധിച്ച് നോർക്ക സിഇഒയുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്ന് റഷ്യൻ എംബസി അറിയിച്ചു. പഠനം മുടങ്ങിയ മലയാളി വിദ്യാർത്ഥികൾ റഷ്യൻ ഹൗസിൽ ബന്ധപ്പെടണം എന്ന് നോർക്കാ റൂട്സും റഷ്യൻ എംബസിയും അറിയിച്ചു. ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതിയാണ് റോമൻ ബാബുഷ്‌കിൻ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.