വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ജൂലൈ മധ്യത്തില്‍ സൗദി അറേബ്യയും ഇസ്രയേലും സന്ദര്‍ശിക്കും. വൈറ്റ്ഹൗസ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി റിയാദില്‍ ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ബൈഡന്റെ സന്ദര്‍ശനം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലും സ്ഥിരീകരിച്ചിട്ടുണ്ട്. യാത്ര സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അധികൃതര്‍ പറഞ്ഞു. സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. യുഎസില്‍ പെട്രോള്‍ വില കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതിനിടെയുള്ള ബൈഡന്റെ സന്ദര്‍ശനം നിര്‍ണായകമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
2018-ല്‍ തുര്‍ക്കിയില്‍ വെച്ച് സൗദിയുടെ രാഷ്ട്രീയ എതിരാളിയായ വാഷിംഗ്ടണ്‍ പോസ്റ്റ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിച്ചതില്‍ കിരീടാവകാശി ബിന്‍ സല്‍മാന്‍ പങ്കുണ്ടെന്ന് നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു. അതിനാല്‍ ജോ ബൈഡന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ അധികാരത്തില്‍ വന്നതിനു ശേഷം അദ്ദേഹം സൗദി ഭരണാധികാരികളെ വിളിച്ചിരുന്നില്ല. അതേസമയം കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സൗദി സര്‍ക്കാരിന്റെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.