എന്തടിസ്ഥാനത്തിലാണ് രണ്ട് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ വധശ്രമത്തിന് കേസ്; ജയരാജന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷനേതാവ്

എന്തടിസ്ഥാനത്തിലാണ് രണ്ട് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ വധശ്രമത്തിന് കേസ്; ജയരാജന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷനേതാവ്

കൊച്ചി: വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനാണ് പിണറായി സര്‍ക്കാര്‍ വധശ്രമത്തിന് കേസ് എടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.

പ്രതിഷേധം എന്നുമാത്രമാണ് അവര്‍ വിളിച്ചത്. ഹിറ്റ്‌ലറെക്കാള്‍, മോഡിയെക്കാള്‍, യോഗി ആദിത്യനാഥിനെക്കാള്‍ വലിയ ഏകാധിപതി ചമയുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്തടിസ്ഥാനത്തിലാണ് രണ്ട് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ വധശ്രമത്തിനെതിരെ കേസ് എടുത്തത്?. അതിന് ശേഷം അവരെ തള്ളിതാഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇപി ജയരാജനെതിരെ ഒരു കേസും എടുക്കാത്തത്. ജയരാജന്‍ പുറത്തുവന്ന ശേഷം പച്ചക്കള്ളമാണ് പറഞ്ഞതെന്ന് ഇതിനകം വ്യക്തമായി.

പ്രതിഷേധക്കാര്‍ മദ്യപിച്ച്‌ ലക്കുകെട്ടാണ് മുഖ്യമന്ത്രിക്ക് നേരെ വന്നതെന്നാണ് ജയരാജന്‍ ആദ്യം പറഞ്ഞത്. അവരെ പരിശോധന നടത്താന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. ഇന്നലെ യഥാര്‍ഥത്തില്‍ മദ്യപിച്ചവരെ പോലെ പെരുമാറിയത് ജയരാജനാണ്. വിമാനത്തിലെ പ്രതിഷേധത്തെ ഭീകരപ്രവര്‍ത്തനമായി ചിത്രീകരിക്കുകയാണ് ചിലരെന്നും സതീശന്‍ പറഞ്ഞു.

'വിമാനത്തില്‍ രണ്ട് മുദ്രാവാക്യം വിളിക്കുന്നതാണോ ഭീകരപ്രവര്‍ത്തനം?. കേരളത്തില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നത് സിപിഎം ആണ്. ആകാശത്തില്‍വച്ച്‌ പ്രതിഷേധം എന്നുപറഞ്ഞാലും ഭൂമിയില്‍ വച്ച്‌ പ്രതിഷേധം എന്നുപറഞ്ഞാലും ഒരുപോലെ തന്നെയാണെന്ന് സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.