വാറന്റ് പ്രതിയെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മേരിലാന്‍ഡ് ഡെപ്യൂട്ടി ഷെരീഫ് വെടിയേറ്റു മരിച്ചു

വാറന്റ് പ്രതിയെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മേരിലാന്‍ഡ് ഡെപ്യൂട്ടി ഷെരീഫ് വെടിയേറ്റു മരിച്ചു

മേരിലാന്‍ഡ്: വാറന്റ് പ്രതിയെ പിന്തുടരുന്നു പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മേരിലാന്‍ഡ് ഡെപ്യൂട്ടി ഷെരീഫ് വെടിയേറ്റു മരിച്ചു. സാലിസ്ബറി നഗരത്തില്‍ നിന്ന് 11 മൈല്‍ അകലെ പിറ്റ്സ്വില്ലയില്‍ ഞായറാഴ്ച്ച രാത്രി 8.25 ഓടെയാണ് സംഭവം. ഒന്നാം ക്ലാസ് ഡെപ്യൂട്ടി ഷെരീഫ് ഗ്ലെന്‍ ഹില്യാര്‍ഡിന്‍ ആണ് മരിച്ചത്.

നാല് അറസ്റ്റ് വാറന്റുകളില്‍ പൊലീസ് തിരയുന്ന ഓസ്റ്റിന്‍ ജേക്കബ് അലന്‍ ഡേവിഡ്സണ്‍ (20) എന്നയാളാണ് വെടിയുതിര്‍ത്തത്. രണ്ട് മണിക്കൂറിന് ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. തോക്ക് കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഇയാള്‍ ഒളിവില്‍ താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ച പൊലീസ് ഹില്ലാര്‍ഡ് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ എത്തയപ്പോള്‍ ഇയാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറങ്ങി ഓടി. ഹില്യാര്‍ഡിന്‍ ഉല്‍പ്പടെയുള്ള പെലീസ് സംഘം ഇയാള്‍ക്ക് പിന്നാലെ ഓടി. ഉടനെ പ്രതി പൊലിസിന് നേരെ നിരവധി തവണ വെടിയുതിര്‍ത്തു. ഇതിനിടെയാണ് ഹില്യാര്‍ഡിന് വെടിയേറ്റത്. ഉടനെ തന്നെ സാലിസ്ബറിയിലെ ടൈഡല്‍ ഹെല്‍ത്ത് പെനിന്‍സുല റീജിയണല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

41 കാരനായ ഹില്യാര്‍ഡ് 16 വര്‍ഷമായി പൊലീസ് സേനയിലുണ്ട്. തെക്കുകിഴക്കന്‍ മേരിലാന്‍ഡിലെ വിക്കോമിക്കോ കൗണ്ടി ഷെരീഫിന്റെ ഓഫീസില്‍ ആറുവര്‍ഷവും സംസ്ഥാനത്തിന്റെ കിഴക്കന്‍ തീരത്തുള്ള ബെര്‍ലിന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ 10 വര്‍ഷവും അദ്ദേഹം ജോലി ചെയ്തു. ഈ വര്‍ഷം ഡ്യൂട്ടിയിലിരിക്കെ വെടിയേറ്റ് കൊല്ലപ്പെടുന്ന 25 ാമത്തെ നിയമപാലകനാണ് ഹില്ലാര്‍ഡ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.