ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും; സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച് കുഞ്ഞുങ്ങളെ ശാന്തരാക്കുന്നത് ഒഴിവാക്കാം

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും; സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച് കുഞ്ഞുങ്ങളെ ശാന്തരാക്കുന്നത് ഒഴിവാക്കാം

നമ്മുടെ ചുറ്റും ഭൂരിഭാഗം മാതാപിതാക്കളും കുഞ്ഞുങ്ങളുടെ കരച്ചില്‍ നിര്‍ത്താനും ബഹളം വയ്ക്കുമ്പോള്‍ ശാന്തരാകാനും ഭക്ഷണം കഴിപ്പിക്കാനും കയ്യില്‍ സ്മാര്‍ട്ട്‌ ഫോണ്‍ വച്ചുകൊടുക്കുന്നവരാണ്.

എന്നാൽ ഈ സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നത് കുഞ്ഞുങ്ങള്‍ കളിച്ചും ചിരിച്ചും വളരേണ്ട പ്രായത്തിലാണ്. ഇങ്ങനെ കൊടുക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പഠനങ്ങൾ പറയുന്നത്.

പഠനത്തിനു പിന്നില്‍ ടൊറന്റോയില്‍ നിന്നുള്ള ഗവേഷകരാണ്. ഇങ്ങനെ സ്മാര്‍ട്ട് ഫോണുമായി കൂടുതല്‍ ഇടപഴകി വളരുന്ന കുഞ്ഞുങ്ങള്‍ വളരെ പതുക്കെ മാത്രമേ സംസാരിച്ചു തുടങ്ങൂ എന്നാണ് പഠനം പറയുന്നത്. ആറു മാസം മുതല്‍ രണ്ടുവര്‍ഷം വരെ പ്രായമുള്ള ആയിരത്തോളം കുഞ്ഞുങ്ങളെ വിശദമായി പഠിച്ചശേഷമാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്.

സംസാരിച്ചു തുടങ്ങിയാല്‍ തന്നെ വളരെ കുറവു മാത്രമാണ് ഇവര്‍ സംസാരിക്കുന്നതെന്നും പഠനത്തില്‍ തെളിഞ്ഞു. മറ്റുള്ള മനുഷ്യരോട് ഇടപഴകുന്നത് വളരെയധികം കുറയുമെന്നതാണ് ഇതിന് കാരണം. സ്മാര്‍ട്ട് ഫോണ്‍ ഗെയിമുകളും ഇവിടെ വില്ലന്‍ സ്ഥാനത്താണ്. മാതാപിതാക്കള്‍ ഇക്കാര്യം ഗൗരവത്തോടെ കണ്ടാലേ ഈ അവസ്ഥ തടയാനാവുകയുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.