ഐസക് ജോൺ പട്ടാണിപറമ്പിലിന് ലോക മാധ്യമ അവാർഡ്

ഐസക് ജോൺ പട്ടാണിപറമ്പിലിന് ലോക മാധ്യമ അവാർഡ്

ദുബായ്:  തിരുവനന്തപുരം മസ്ക്കറ്റ് കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ലോക കേരള സഭയുടെ മാധ്യമ അവാർഡ് ഐസക് ജോൺ പട്ടാണിപറമ്പിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്തി ശ്രീ പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി.

മാധ്യമ - വിവര സാങ്കേതിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയവർക്ക് ചടങ്ങിൽ ആദരവ് സമർപ്പിക്കുകയുണ്ടായി . തുടർച്ചയായി മൂന്നാം തവണയാണ് ശ്രീ ഐസക് ജോൺ പട്ടാണിപറമ്പിൽ ലോക കേരള സഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത് . ഖലീജ് ടൈംസിൻ്റെ എഡിറ്റോറിയൽ ഡയറക്റ്ററായ അദ്ദേഹം കഴിഞ്ഞ നാൽപ്പത്തി രണ്ട് വർഷങ്ങളായി പത്രമാധ്യമ രംഗത്തെ മുതിർന്ന വ്യക്തി കൂടെയാണ്.

യുഎഇ യിലെ പ്രമുഖ സാമൂഹിക സംഘടനയായ അക്കാഫ് ഇവൻ്റ്സിൻ്റെ മുഖ്യ രക്ഷാധികാരിയും, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനുമുൾപ്പെടെ നിരവധി കൂട്ടായ്മയുടെ മുഖ്യ ഭാരവാഹിത്തം വഹിക്കുന്ന ഇദ്ദേഹം കായംകുളം സ്വദേശിയാണ്. മാധ്യമ സാംസ്കാരിക, സമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള അദ്ദേഹം ഭാര്യ എസ്താർ ഐസക്കും രണ്ട് മക്കളും കുടുബവുമായി ദുബായിലാണ് താമസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.