ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബഫല്ലോയിലെ ടോപ്പ്‌സ് എന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ 10 പേരെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിക്കെതിരെ ആഭ്യന്തര തീവ്രവാദ കുറ്റം ചുമത്തി പൊലീസ്. വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന വകുപ്പാണിത്. 2020 ല്‍ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ന്യൂയോര്‍ക്കില്‍ ആദ്യമായാണ് ഒരു പ്രതിക്കെതിരെ ഈ നിയമം പ്രയോഗിക്കുന്നത്.
വംശീയ കൂട്ടക്കുരുതി, കൊലപാതകം, പരിക്കേല്‍പ്പിക്കല്‍, തോക്ക് നിയമത്തിന്റെ ലംഘനം തുടങ്ങി 26 കുറ്റങ്ങളാണ് പ്രതി പേട്ടണ്‍ ജെന്‍ഡേഴ്‌സണെ (18) തിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയോ അല്ലെങ്കില്‍ ജീവപര്യന്തം വരെയോ ശിക്ഷ ലഭിച്ചേക്കാമെന്ന് പൊലീസ് പറയുന്നു.
വംശീയ വിദ്വേഷമാണ് പ്രതിയെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസ്. കൊല്ലപ്പെട്ടവരില്‍ അധികവും കറുത്ത വര്‍ഗക്കാരായിരുന്നു. മാത്രമല്ല, പ്രതി സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ഥലത്ത് പലതവണ സന്ദര്‍ശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ തെളിവായും ഇതിനെ പൊലീസ് കാണുന്നു.
മെയ് 14ന് നടന്ന വെടിവെപ്പില്‍ 13 പേര്‍ക്കാണ് വെടിയേറ്റത്. ഇവരില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ രക്ഷപ്പെട്ടു. കൂട്ടക്കൊലയ്ക്ക് ദിവസങ്ങള്‍ക്ക് ശേഷം ടെക്സസിലെ ഉവാള്‍ഡിലെ ഒരു പ്രൈമറി സ്‌കൂളിലും കൂട്ട വെടിവയ്പ്പ് ഉണ്ടായി. വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 21 പേരാണ് മരിച്ചത്. അമേരിക്കയില്‍ തോക്ക് അതിക്രമങ്ങള്‍ തുടര്‍ച്ചയായതോടെ തോക്ക് നിയമം കര്‍ശനമാക്കണമെന്ന ആവശ്യവുമായി ജനം തെരുവിലിറങ്ങിയ കാഴ്ച്ചയും രാജ്യ തലസ്ഥാനം കഴിഞ്ഞ ദിവസം കണ്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.