' ആഴമേറും സ്നേഹം' ; സൂപ്പർഹിറ്റ് അറബിക് ക്രിസ്ത്യൻ ഗാനത്തിനുശേഷം പുതിയ ഗാനവുമായി ലിനെറ്റ് ജിജു

' ആഴമേറും സ്നേഹം' ; സൂപ്പർഹിറ്റ് അറബിക് ക്രിസ്ത്യൻ ഗാനത്തിനുശേഷം പുതിയ ഗാനവുമായി ലിനെറ്റ് ജിജു

ലക്ഷകണക്കിന് ആസ്വാദകമനസ്സുകൾ കീഴടക്കിയ അറബിക് ക്രിസ്ത്യൻ ഭക്തിഗാനത്തിന് ശേഷം പതിനൊന്നാം ക്ലാസ്സ് വിദ്യർത്ഥിനിയായ ലിനെറ്റ് ജിജുവിന്റെ പുതിയ മലയാളം ക്രിസ്ത്യൻ ഭക്തിഗാനമായ 'ആഴമേറും സ്നേഹം ' ജൂൺ 24ന് റിലീസ് ചെയ്യുന്നു.

സിയോൺ ക്ലാസിക്‌സിന്റെ ബാനറിൽ ജിനോ കുന്നുംപുറത്ത് അവതരിപ്പിക്കുന്ന ഈ ആൽബത്തിൽ പാടിയിരിക്കുന്നത് ജിദ്ദ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ പതിനൊന്നാം വിദ്യാർത്ഥിനിയായ ലിനെറ്റ് ജിജുവാണ്. കണ്ണൂർ അടയ്ക്കാത്തോട് സ്വദേശി ജിജു ഫ്രാൻസിസിന്റെയും ഡെൻസിയുടെയും പുത്രിയാണ് ലിനെറ്റ് ജിജു. സഹോദരൻ ജോയൽ ജിജു ജിദ്ദ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

ആഴമേറും സ്നേഹം എന്താശ്ചര്യം നിൻ രൂപം .... ആരെയും ആത്മാർത്ഥമായി കരുതിടും സ്നേഹം ...
എന്നീ വരികളിലൂടെ ദൈവസ്നേഹം മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവർ

ഗാനാലാപനം : ലിനെറ്റ് ജിജു, ഗാനരചനയും സംഗീതവും : പവിത്രൻ അമച്ചൽ, ഓർക്കസ്ട്ര: എബിൻ പള്ളിച്ചൻ. സിയോൺ ക്ലാസ്സിൿസിലൂടെ ജൂൺ 24ന് ഈ ആൽബം റിലീസ് ചെയ്യുന്നു.

ലിനെറ്റ് ജിജു ആദ്യമായി പാടിയ അറബിക് ക്രിസ്ത്യൻ ആൽബം കാണുവാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.