ടോള്‍ നിരക്കുകള്‍ മുന്‍കൂട്ടി അറിയിക്കും; പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്സ

ടോള്‍ നിരക്കുകള്‍ മുന്‍കൂട്ടി അറിയിക്കും; പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്സ

യാത്ര ചെയ്യുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഗൂഗിൾ മാപ്പ്. ഇപ്പോൾ ഇതാ വളരെയധികം പ്രയോജനകരമായ ഒരു ഫീച്ചര്‍ അവതരിപ്പിയ്ക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ മാപ്സ്. യാത്രയ്ക്കിടെ നല്‍കേണ്ടി വരുന്ന ടോള്‍ നിരക്കുകള്‍ കണക്കാക്കി മുന്‍കൂട്ടി അറിയിക്കാനുള്ള പുതിയ ഫീച്ചറാണ് ഗൂഗിള്‍ മാപ്സ് പരീക്ഷിക്കുന്നത്.

ഏപ്രിലില്‍ ഗൂഗിള്‍ ഇതേക്കുറിച്ച്‌ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഇന്തൊനീഷ്യ എന്നിവിടങ്ങളിലെ മാപ്സില്‍ ടോള്‍ നിരക്കുകള്‍ ലിസ്റ്റ് ചെയ്യുമെന്നായിരുന്നു ഗൂഗിളിന്റെ പ്രഖ്യാപനം. ഇത് ടോള്‍ റോഡുകളും സാധാരണ റോഡുകളും തിരഞ്ഞെടുക്കാന്‍ സഹായിക്കും.

ടോള്‍ പാസ് അല്ലെങ്കില്‍ മറ്റ് പേയ്മെന്റ് രീതികള്‍ ഉപയോഗിക്കുന്നതിനുള്ള ചെലവ്, യാത്രാ ദിവസം, ഉപയോക്താവ് ആവശ്യപ്പെടുന്ന നിശ്ചിത സമയത്ത് പ്രതീക്ഷിക്കുന്ന ടോള്‍ തുക എന്നിവ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ഗൂഗിള്‍ മാപ്സ് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള മൊത്തം ടോള്‍ നിരക്ക് കണക്കാക്കും. ടോള്‍ ഇതര റൂട്ടുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടോളുകളുള്ള ഓപ്ഷനുകള്‍ക്കൊപ്പം ലഭ്യമായ ഇടങ്ങളില്‍ ടോള്‍ ഫ്രീ റൂട്ടിന്റെ ഓപ്ഷനും ഗൂഗിള്‍ മാപ്സ് നല്‍കുന്നുന്നുണ്ട്.

ഗൂഗിള്‍ മാപ്സിലെ നാവിഗേഷനു മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ ടാപ്പു ചെയ്യുക, ടോള്‍ റൂട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കണമെങ്കില്‍ റൂട്ട് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാനും ടോളുകള്‍ ഒഴിവാക്കാനും ഉപയോക്താക്കളെ അനുവദിക്കും. പുതിയ അപ്ഡേറ്റ് ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കണക്കാക്കിയ ടോള്‍ വില യാത്ര ആരംഭിക്കുന്നതിന് മുന്‍പ് തന്നെ കണ്ടെത്താനാകും.

പ്രാദേശിക ടോളിങ് അധികാരികളില്‍ നിന്നുള്ള വിശ്വസനീയമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു. കമ്പനി പറയുന്നതനുസരിച്ച്‌ ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്കായി യുഎസ്, ഇന്ത്യ, ജപ്പാന്‍, ഇന്തൊനീഷ്യ എന്നിവിടങ്ങളിലെ 'ഏകദേശം 2000' ടോള്‍ റോഡുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. കൂടാതെ കൂടുതല്‍ രാജ്യങ്ങളില്‍ ഈ സംവിധാനം ഉടന്‍ കൊണ്ടു വരാനും പദ്ധതിയിടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.