വാഷിങ്ടണ്‍: അമേരിക്കയിലെ അലബാമയില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു മരണം. ഒരാള്‍ക്കു പരിക്കേറ്റു. വെസ്റ്റാവിയ ഹില്‍സിലെ സെന്റ് സ്റ്റീഫന്‍സ് എപിസ്‌കോപ്പല്‍ ചര്‍ച്ചിലാണ് വ്യാഴാഴ്ച്ച വൈകിട്ട് വെടിവയ്പ്പുണ്ടായത്.
പള്ളിയിലെത്തിയ അക്രമി വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. എന്താണ് അക്രമിയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വെളിവായിട്ടില്ല.
പ്രാദേശിക സമയം വൈകീട്ട് ആറു മണിയോടെയായിരുന്നു വെടിവയ്പ്പ്. സംഭവമുണ്ടായ ഉടന്‍ സ്ഥലത്ത് കുതിച്ചെത്തിയ പൊലീസ് അക്രമിയെ കീഴ്‌പ്പെടുത്തി. മരിച്ചവരുടെയും പരിക്കേറ്റയാളുടെയും പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ അലബാമ ഗവര്‍ണര്‍ കേ ഐവി നടുക്കം രേഖപ്പെടുത്തി. ബെര്‍മിങ്ഹാമിന് സമീപമുള്ള വെസ്റ്റാവിയ ഹില്‍സ് 39,000ത്തോളം പേര്‍ താമസിക്കുന്ന പ്രദേശമാണ്.
കഴിഞ്ഞ ദിവസം യു.എസിലെ ഫിലാഡല്‍ഫിയയിലും വിര്‍ജീനിയയിലും നടന്ന വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫിലാഡല്‍ഫിയയില്‍ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പില്‍ സ്ത്രീ അടക്കം മൂന്നു പേരാണു കൊല്ലപ്പെട്ടത്.
സെന്‍ട്രല്‍ വിര്‍ജീനിയയിലെ ചെസ്റ്റര്‍ഫീല്‍ഡില്‍ ബിരുദ പാര്‍ട്ടിക്കിടെ നടന്ന വെടിവയ്പ്പിലാണ് ഇരുപതുകാരന്‍ കൊല്ലപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതിനിടെ തോക്കു നിയന്ത്രണം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തു വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.