സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന; ഇന്ന് 3253 രോഗ ബാധിതർ: ഏഴ് മരണം

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന; ഇന്ന് 3253 രോഗ ബാധിതർ: ഏഴ് മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് 3253 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏഴ് മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മരിച്ചവരില്‍ നാലുപേര്‍ കോട്ടയം സ്വദേശികളും മൂന്നുപേര്‍ എറണാകുളം സ്വദേശികളുമാണ്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 841 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 641, കോട്ടയത്ത് 409 കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവി​ഡ് ​കേ​സു​ക​ള്‍​ ​കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും​ ​ആ​ശു​പ​ത്രി​യി​ല്‍​ ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ന്നി​ല്ലെ​ന്ന​ത് ​ആ​ശ്വാ​സ​മാണെന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ര്‍​ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.​ ​ഒ​മി​ക്രോ​ൺ ഉൾപ്പെടെയുള്ള വ​ക​ഭേ​ദ​ങ്ങ​ള്‍​ ​മാ​ത്ര​മാ​ണ് ​സം​സ്ഥാ​ന​ത്ത് ​ഇ​പ്പോ​ഴു​മു​ള്ള​ത്.​ ​ജാ​ഗ്ര​ത​യി​ല്‍​ ​കു​റ​വ് ​വ​രു​ത്തി​യി​ട്ടി​ല്ലെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.