യുഎഇയില്‍ വെള്ളിയാഴ്ച 1433 പേർക്ക് കോവിഡ്, യാത്രാ,മാസ്ക്,ഗ്രീന്‍ പാസ് നിയന്ത്രണങ്ങളറിയാം

യുഎഇയില്‍ വെള്ളിയാഴ്ച 1433 പേർക്ക് കോവിഡ്, യാത്രാ,മാസ്ക്,ഗ്രീന്‍ പാസ് നിയന്ത്രണങ്ങളറിയാം

ദുബായ്: യുഎഇയില്‍ വെളളിയാഴ്ച 1433 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1486 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 16952 ആണ് സജീവ കോവിഡ് കേസുകള്‍. പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കുന്നതുള്‍പ്പടെയുളള മുന്‍കരുതലുകളില്‍ വീഴ്ച പാടില്ലെന്ന് അധികൃതർ നേരത്തെ ഓർമ്മിപ്പിച്ചിരുന്നു. മാത്രമല്ല, ചില നിയന്ത്രണങ്ങള്‍ വീണ്ടും പ്രാബല്യത്തില്‍ വരികയും ചെയ്തു. 

ഗ്രീന്‍ പാസ് അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസിന്‍റെ കാലാവധി 30 ദിവസത്തില്‍ നിന്ന് 14 ദിവസമാക്കി കുറച്ചു. അതായത് വാക്സിനേഷന്‍ പൂർത്തിയാക്കിയ വ്യക്തി കോവിഡ് പിസിആർ പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ നേരത്തെ 30 ദിവസം അല്‍ ഹൊസന്‍ ആപ്പില്‍ പച്ചനിറമുണ്ടാവുമായിരുന്നെങ്കില്‍ ഇപ്പോഴത് 14 ദിവസമായി. യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിലും അബുദബിയിലെ പൊതു സ്ഥലങ്ങളിലും പ്രവേശിക്കണമെങ്കില്‍ അല്‍ ഹൊസനില്‍ പച്ചനിറമുണ്ടായിരിക്കണം
മാസ്ക് തുറസ്സായ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമാണ്. 

വീഴ്ച വരുത്തുന്നവർക്ക് 3000 ദിർഹമാണ് പിഴ. മെട്രോ ബസ് ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോഴും മാസ്ക് നിർബന്ധമാണ്. 10 ദിവസത്തെ ഐസൊലേഷന്‍
കോവിഡ് പോസിറ്റീവായാല്‍ 10 ദിവസത്തെ ഐസൊലേഷന്‍ നിർബന്ധം. തൊഴിലുടമയെ വിവരം അറിയിക്കുകയും വേണം.

ദുബായ് ഹെല്‍ത്ത് അതോറിറ്റി കോവിഡ് 19 ഡിഎക്സ്ബി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്.
അബുദബിയില്‍ ഐസൊലേഷന്‍ അവസാനിപ്പിക്കണമെങ്കില്‍ 24 മണിക്കൂർ ഇടവിട്ട് എടുത്ത രണ്ട് പിസിആർ പരിശോധനഫലം നെഗറ്റീവാണെന്ന് ഉറപ്പിക്കണം.
യുഎഇ യാത്ര യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിർബദ്ധമായും കോവിഡ് വാക്സിനെടുത്തതിന്‍റെ ക്യൂ ആർ കോഡുളള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 

വാക്സിനെടുക്കാത്തവർ 48 മണിക്കൂറിനുളളിലെ ക്യൂ ആർ കോഡുളള കോവിഡ് പിസിആർ പരിശോധന ഫലം ഹാജരാക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.