പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരാണ് മൃഗങ്ങൾ. കണ്ണിന് കൗതുകം നൽകുന്ന നിരവധി ജീവജാലങ്ങളാൽ സമ്പുഷ്ടമാണ് പ്രകൃതി. മനുഷ്യരെ പോലെ തന്നെ മൃഗങ്ങളിലും ഉണ്ട് മടിയന്മാരും ഉത്സാഹികളുമായവർ. എന്നാൽ മടി കാണിച്ച് സാമൂഹ്യ മാധ്യമത്തിലൂടെ മനുഷ്യഹൃദയം കീഴടക്കിയിരിക്കുകയാണ് ഒരു കുതിര.
സ്വഭാവം പോലെ കുതിരയുടെ പേരും രസകരമാണ്. 'ഷുഗർ' എന്നാണ് കുതിരയ്ക്ക് നൽകിയിരിക്കുന്ന പേര്. സവാരിക്ക് വിളിച്ചാൽ ഉറക്കം നടിക്കുക എന്നതാണ് ഷുഗറിന്റെ പ്രധാന ഹോബി.
സാമൂഹ്യ മാധ്യമത്തിൽ ഉറക്കം നടിച്ചു കിടക്കുന്ന ഷുഗറിന്റെ മടിയൻ ഫോട്ടോ വൈറലാണ്. സവാരി ചെയ്യാൻ ആരെങ്കിലുമെത്തിയാൽ ഉറക്കം നടിക്കുകയാണ് ഇവന്റെ പ്രധാന പതിവ്. സവാരിക്കു സമീപിച്ചവർ മടങ്ങുന്നത് വരെ ഉറക്കം നടിക്കും. കണ്ണുപോലും തുറക്കാതെ ഇറുക്കിയടച്ചാണ് ഷുഗറിന്റെ കിടപ്പ്.
ജിം റോസ് സർക്കസ് ആണ് ട്വിറ്ററിലൂടെ കുതിരയുടെ ചിത്രം പങ്കുവച്ചത്. വിശാലമായ പുൽത്തകിടിയിൽ ഉറങ്ങുന്ന ഷുഗറിന്റെ ചിത്രമാണ് ഇപ്പോൾ കാഴ്ചക്കാരിൽ ചിരിയുണർത്തുന്നത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾ തന്നെ ഷുഗറിന്റെ കള്ളയുറക്കം കണ്ടുകഴിഞ്ഞു. കുതിരയുടെ കള്ള പ്രകടനത്തിൽ നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.