എയർപോർട്ട് അതോറിറ്റിയിൽ 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ; ജൂലൈ 14 വരെ അപേക്ഷകൾ സമർപ്പിക്കാം

എയർപോർട്ട് അതോറിറ്റിയിൽ 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ; ജൂലൈ 14 വരെ അപേക്ഷകൾ സമർപ്പിക്കാം

ന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. ബിരുദധാരികളാവർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് https://www.aai.aero/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 400  ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. ഓൺലൈൻ പരീക്ഷയുടെ താത്ക്കാലിക തീയതിയും വെബ്സൈറ്റിൽ പ്രസിദ്ധീairകരിച്ചിട്ടുണ്ട്. ജൂലൈ 14 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 

ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളുൾപ്പെടെയുള്ള മൂന്നുവർഷത്തെ ബിഎസ്‍സി സയൻസ് ബിരുദമാണ് അടിസ്ഥാന യോ​ഗ്യത. എഞ്ചിനീയറിം​ഗ് ബിരുദവും തത്തുല്യയോ​ഗ്യതയായി പരി​ഗണിക്കും. 27 വയസാണ് പ്രായപരിധി. അർഹരായ ഉദ്യോ​​ഗാർത്ഥികൾക്ക് പ്രായപരിധിയിൽ നിയാനുസൃതമായ ഇളവ് ലഭിക്കും.

1000 രൂപയാണ് അപേക്ഷ ഫീസ്. എസ് സി എസ് റ്റി, വനിതകൾ എന്നീ വിഭാ​ഗത്തിൽ പെട്ട ഉദ്യോ​ഗാർത്ഥികൾക്ക് 81 രൂപയാണ് ഫീസ്. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. വിശദവിവരങ്ങൾക്ക് https://www.aai.aero/ വെബ്സൈറ്റ് സന്ദർശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.