'ന്റെ ഈശോയെ, എ യിലെല്ലാം ഈ കുരിശ് വെച്ച് തരണോന്ന് പറഞ്ഞിട്ട്...'; ഒരു ബി പ്ലസ് കിട്ടിയതിന് ഈശോയോട് പരിഭവം പറഞ്ഞ് മീനാക്ഷി !

'ന്റെ ഈശോയെ, എ യിലെല്ലാം ഈ കുരിശ് വെച്ച് തരണോന്ന് പറഞ്ഞിട്ട്...'; ഒരു ബി പ്ലസ് കിട്ടിയതിന് ഈശോയോട് പരിഭവം പറഞ്ഞ് മീനാക്ഷി !

ബാലതാരം മീനാക്ഷിയുടെ എസ്.എസ്.എല്‍.സി ഫലം ആരാധകര്‍ വലിയ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ഒന്‍പത് എ പ്ലസും ഒരു ബി പ്ലസുമാണ് അനുനയ അനൂപ് എന്ന മീനാക്ഷിക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ കിട്ടിയത്. താരം തന്നെയാണ് തന്റെ പരീക്ഷാഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഫിസിക്സിനാണ് മീനാക്ഷിക്ക് ബി പ്ലസ് ലഭിച്ചത്.

ഇപ്പോള്‍ ഇതാ തനിക്ക് ഒരു വിഷയത്തില്‍ മാത്രം ബി പ്ലസ് കിട്ടിയതില്‍ ഈശോയോട് പരിഭവം പറയുകയാണ് താരം. കുരിശ് ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ രസകരമായ ക്യാപ്ഷന്‍. 'ന്റെ ഈശോയെ, എ യിലെല്ലാം ഈ കുരിശ് വെച്ച് തരണോന്ന് പറഞ്ഞിട്ട് ഒരു കുരിശ് മാത്രം നീ ബി യില്‍ കൊണ്ട് വെച്ചല്ലോ....' എന്നായിരുന്നു മീനാക്ഷി കുറിച്ചത്.


അരുണ്‍ കുമാര്‍ അരവിന്ദ് ചിത്രമായ 'വണ്‍ ബൈ ടുവി'ലൂടെയാണ് മീനാക്ഷി വെള്ളിത്തിരയിലെത്തുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ മീനാക്ഷിക്ക് കഴിഞ്ഞു. 'ഒപ്പം' എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ മോഹന്‍ലാലും മീനാക്ഷിയും ഒന്നിച്ചുള്ള രംഗങ്ങള്‍ എല്ലാവരുടെയും ഹൃദയം തൊട്ടിരുന്നു. മോഹന്‍ലാല്‍, ക്വീന്‍, അലമാര, മറുപടി, ഒരു മുത്തശി ഗഥ, ജമ്‌ന പ്യാരി തുടങ്ങിയ സിനിമകളിലും വേഷമിട്ട മീനാക്ഷി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

മലയാളത്തില്‍ തിരക്കുള്ള ബാലനടിമാരില്‍ ഒരാളായി മാറിയ മീനാക്ഷി കന്നഡയില്‍ 'കവച'യിലും വേഷമിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.