ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ പ്രതിപക്ഷം വലയുന്നു. ശരത് പവാറിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ പവാര്‍ ആദ്യം തന്നെ നോ പറഞ്ഞു.
പിന്നെ മഹാത്മഗാന്ധിയുടെ കൊച്ചുമകനെ സമീപിച്ചു. അദേഹവും താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ ഫാറൂഖ് അബ്ദുള്ള സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കശ്മീരി വിഘടനവാദികള്‍ക്കായി വാദിക്കുന്ന ഫാറൂഖും താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
തന്റെ പേര് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ല. തന്റെ പേര് നിര്‍ദേശിച്ച മമത ബാനര്‍ജിയെ നന്ദി അറിയിക്കുന്നു. തന്നെ പിന്തുണയ്ക്കുന്ന മറ്റു നേതാക്കളോടും ആദരവുണ്ട്. ഇത്തരമൊരാവശ്യം താന്‍ ബഹുമാനത്തോടെ നിരസിക്കുന്നതായും ഫാറുഖ് അബ്ദുള്ള വ്യക്തമാക്കി.
അടുത്ത കാലത്തായി നിരന്തരം ഇന്ത്യ വിരുദ്ധ നയങ്ങളാണ് ഫാറൂഖ് അബ്ദുള്ള സ്വീകരിക്കുന്നത്. ഫാറൂഖിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരേ കോണ്‍ഗ്രസിനകത്ത് വലിയൊരു വിഭാഗം രംഗത്തെത്തിയിരിക്കുന്നു. ഇതിനിടെയാണ് ഫാറൂഖ് തന്റെ നിലപാട് പ്രഖ്യാപിച്ചത്.
എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മുവിന്റെ പേരാണ് മുഖ്യം. കഴിഞ്ഞ തവണയും അവരുടെ പേര് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷമാണ് റാം നാഥ് കോവിന്ദിനെ പാര്‍ട്ടി പ്രഖ്യാപിച്ചത്.
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുന്‍ കേന്ദ്രമന്ത്രി ജുവല്‍ ഓറം, മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചകളിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.